പുതിയ ഒടിടി റിലീസുകൾ.

പുതിയ ഒടിടി റിലീസുകൾ.
ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതരായ വിജേഷ് പണത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത കോമഡി ചിത്രം ‘നദികളിൽ സുന്ദരി യമുന  ഒടിടിയിലെത്തി. എച്ച്ആർ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസിനെത്തിയത്.
ലുക്മാന്‍ അവറാൻ, ശ്രീനാഥ് ഭാസി എന്നിവരെ നായകന്മാരാക്കി സി.സി. നിതിൻ ഒരുക്കിയ കൊറോണ ധവാൻ കഴിഞ്ഞ ആഴ്ച ഒടിടിയിലെത്തി. കൊറോണക്കാലത്തെ ‘കുടിയന്മാരുടെ’കഥ പറഞ്ഞ ചിത്രം സൈന പ്ലേയിലൂടെയാണ് ഒടിടി റിലീസിനെത്തിയത്.
ആസിഫ് അലിയുടെ കാസർഗോൾഡും ആമസോൺ പ്രൈമിലൂടെ റിലീസിനെത്തി.
തമിഴ് ചിത്രങ്ങളായ ചന്ദ്രമുഖി 2, ഇരൈവൻ എന്നിവ ഒക്ടോബർ 26-ന് നെറ്റ്ഫ്ലിക്‌‍സിലൂടെ റിലീസ് ചെയ്തു.
വിശാൽ–എസ്.ജെ. സൂര്യ കൂട്ടുകെട്ടിലിറങ്ങിയ തമിഴ് ചിത്രം മാർക്ക് ആന്റണി ഒക്ടോബർ 13 ന്  ആമസോൺ പ്രൈമിലൂടെ റിലീസിനെത്തി.  ചിത്രം തമിഴിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.
വിജയ് ദേവരകൊണ്ട – സമാന്ത ചിത്രം ഖുഷിയാണ് ഒക്ടോബറില്‍ ഒടിടി റിലീസിനെത്തിയ ആദ്യ ചിത്രം. നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ ഒന്നിനായിരുന്നു റിലീസ്.
അനുഷ്ക ഷെട്ടിയുടെ തെലുങ്ക് ചിത്രം മിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി (ഒക്ടോബർ 6, നെറ്റ്ഫ്ലിക്സ്), സണ്ണി ഡിയോളിന്റെ ഗദ്ദർ 2 (ഒക്ടോബർ 6, സീ 5), തബുവിന്റെ ഖുഫിയ (ഒക്ടോബർ 5 നെറ്റ്ഫ്ലിക്സ്), അക്ഷയ് കുമാറിന്റെ ഓ മൈ ഗോഡ് 2 (ഒക്ടോബർ 7, നെറ്റ്ഫ്ലിക്സ്) തുടങ്ങി നിരവധി സിനിമകളാണ് ഒക്ടോബർ ആദ്യ വാരം ഒടിടി റിലീസിനെത്തിയത്.  കൂടെ ലുപിൻ സീസൺ 3 (ഒക്ടോബർ 5 നെറ്റ്ഫ്ലിക്സ്), ലോകി സീസൺ 2 (ഒക്ടോബർ 5 ഹോട്ട് സ്റ്റാർ), മുംബൈ ഡയറീസ് സീസൺ 2, മാതകം സീസൺ 2 എന്നീ സീരിസുകളും മൂന്നാം വാരത്തിൽ റിലീസ് ചെയ്തു. മിഷൻ ഇംപോസിബിളിന്റെ ഏഴാം ഭാഗം, ബ്ലു ബീറ്റിൽ എന്നിവ പ്രൈമിലൂടെ വാടകയ്ക്ക് ഇപ്പോൾ ലഭ്യമാണ്.