എലത്തൂർ ട്രെയിൻ തീവയ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ.

എലത്തൂർ ട്രെയിൻ തീവയ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ.

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ. പൊള്ളലേറ്റ നിലയിൽ മഹാരാരാഷ്ട്രയിൽ കൊങ്കൺ മേഖലയിലെ രത്‌നഗിരിയിൽ ആശുപത്രിയിൽ ചികിത്സ തേടിയ ഷാരൂഖ് സെയ്ഫിയെ, അവിടെനിന്നാണ് എടിഎസ് കസ്റ്റഡിയിലെടുത്തതെന്നാണു ലഭിക്കുന്ന വിവരം. ഇന്നലെ രാത്രിയാണ് പ്രതി പിടിയിലായത്. പ്രത്യേക സംഘം മഹാരാഷ്ട്രയിൽ നിന്ന് പിടികൂടുകയായിരുന്നു.

ഞായറാഴ്ച രാത്രി എലത്തൂരിനു സമീപം ഓടുന്ന ട്രെയിനിന് അജ്ഞാതൻ തീയിട്ട വാർത്ത ഞെട്ടലോടെയാണു കേരളം കേട്ടത്. ആലപ്പുഴയിൽനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന എക്സിക്യുട്ടിവ് എക്സ്പ്രസിനുള്ളിൽ രാത്രി ഒൻപതു മണിയോടെയാണ് അക്രമി തീയിട്ടത്. ട്രെയിൻ ഉടൻ തന്നെ ചങ്ങല വലിച്ചു നിർത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു. എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. ട്രെയിനിനു തീപിടിച്ചെന്നു കേട്ട് രക്ഷപ്പെടാനായി ചാടിയവരാകാം മരിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

കേന്ദ്ര ആഭ്യന്തര, റെയിൽവേ മന്ത്രാലയങ്ങളും ദേശീയ അന്വേഷണ ഏജൻസിയും ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു.