456 കി.മീ റേഞ്ചുമായി എക്സ്‌യുവി 400 മഹീന്ദ്ര ഇന്ത്യയിൽ അവതരിപ്പിച്ചു.

456 കി.മീ റേഞ്ചുമായി എക്സ്‌യുവി 400 മഹീന്ദ്ര ഇന്ത്യയിൽ അവതരിപ്പിച്ചു.

എസ്‍യുവി 400 ഇലക്ട്രിക് കോംപാക്ട് എസ്‌യുവി മഹീന്ദ്ര ഇന്ത്യയിൽ അവതരിപ്പിച്ചു. EC, EL എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം വിൽപ്പനയ്‌ക്കെത്തുക. 15.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എസ്‍യുവി 400-ന്റെ എക്സ്ഷോറൂം വില. മൂന്നു വ്യത്യസ്ത മോഡലുകളിലുള്ള ഇലക്ട്രിക് എസ്‍യുവിയുടെ അടിസ്ഥാന വകഭേദമായി ‘എക്സ്ഇ’യുടെ വില 15.99 ലക്ഷം രൂപയും രണ്ടാമത്തെ എക്സ്‌ഇ 7.2 kW ചാർജർ വകഭേദത്തിന്റെ വില വില 16.49 ലക്ഷം രൂപയും ഉയർന്ന വകഭേദമായ എക്സ് എല്ലിന്റെ വില 18.99 ലക്ഷം രൂപയുമാണ്.

എക്സ്‌സി വകഭേദം 375 കിലോമീറ്റർ റേഞ്ച് നൽകുന്ന 34.5 kWh ബാറ്ററി ഉപയോഗിക്കുമ്പോൾ എക്സ്‌എൽ വകഭേദം 39.4 kWh ബാറ്ററി പാക്ക് ഉപയോഗിക്കുന്നു. എക്സ്‌സി 3.3 kW, 7.2 kW എന്നീ ചാർജർ ഓപ്ഷനുകളിൽ ലഭിക്കുമ്പോൾ എക്സ്എൽ 7.2 kW ചാർജറിൽ മാത്രം ലഭിക്കും. ഒറ്റ ചാർജിൽ 456 കിലോമീറ്റർ എക്സ് എൽ വകഭേദം സഞ്ചരിക്കും എന്നാണ് കമ്പനി പറയുന്നത്. വാഹനത്തിന് മൂന്നു വർഷവും ബാറ്ററിക്കും മോട്ടറിനും എട്ടു വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്ററും വാറന്റിയും നൽകുന്നുണ്ട്.

എസ്‍യുവി 300-മായി എസ്‍യുവി 400 ഡിസൈൻ പങ്കിടുന്നുണ്ട്. കാബിനിലും 300-ന് സമാനമായ പല സൗകര്യങ്ങളും 400-ന് വാഗ്ദാനം ചെയ്യുന്നുവെങ്കിലും വലിപ്പത്തിലും അധിക ബൂട്ട് സ്പേസിലും വാഹനം വ്യത്യസ്തമാകുന്നു. കൂടാതെ, ഇലക്ട്രിക് കോംപാക്ട് എസ്‌യുവിയിൽ കൂടുതൽ സാങ്കേതികവിദ്യ ഉപയോ​ഗിച്ചിട്ടുണ്ട്. ആർട്ടിക് ബ്ലൂ, എവറസ്റ്റ് വൈറ്റ്, ഗാലക്‌സി ഗ്രേ, നാപ്പോളി ബ്ലാക്ക്, ഇൻഫിനിറ്റി ബ്ലൂ എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ ഇ-എസ്‌യുവി ലഭ്യമാണ്. ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, സ്റ്റീൽ വീലുകൾ, ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, സിംഗിൾ പെഡൽ ഡ്രൈവിംഗ്, കണക്റ്റഡ് കാർ ടെക്, മാനുവൽ എസി, ഫാബ്രിക് സീറ്റുകൾ എന്നിങ്ങനെയുള്ള കിറ്റുകളിൽ ഇസി ലഭിക്കുന്നു. 6 എയർബാഗുകൾ, അലോയ് വീലുകൾ, റിയർവ്യൂ ക്യാമറ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കീലെസ് എൻട്രി ആൻഡ് ഗോ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, റിയർ വൈപ്പർ, വാഷർ തുടങ്ങിയ അധിക ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന പൂർണ്ണമായി കിറ്റ് ഔട്ട് വേരിയന്റാണ് EL.

XUV400 EL-ന്റെ ഡെലിവറി ഈ വർഷം മാർച്ച് മുതൽ ആരംഭിക്കും. ദീപാവലിയോട് അനുബന്ധിച്ച് EC ഡെലിവറികളും ആരംഭിക്കുമെന്ന് മഹീന്ദ്ര പറയുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 5000 പേർക്കാണ് ഈ പ്രാരംഭ വിലയിൽ വാഹനം ലഭിക്കുക. ഒരു വർഷത്തിനുള്ളിൽ 20000 യൂണിറ്റുകൾ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും മഹീന്ദ്ര അറിയിക്കുന്നു.

ഒറ്റ ചാർജിൽ 1000 കി.മീ; ബെൻസ് EQXX ഇവി.