ജി 20 ഉച്ചകോടിക്ക് മോദിയെത്തിയത് ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 ൽ.

ജി 20 ഉച്ചകോടിക്ക് മോദിയെത്തിയത് ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 ൽ.

ബാലി : ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് പ്രകൃതി സൗഹാർദ്ദ ഇലക്ട്രിക് വാഹനത്തിൽ. ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 ആണ് ബാലിയിൽ യാത്ര ചെയ്യാൻ അദ്ദേഹം തിരഞ്ഞെടുത്തത്. ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹനമായ അയോണിക് 5 ആണ് മോദി സഞ്ചരിക്കുന്ന വാഹനത്തിന് അകമ്പടിയായെത്തിയത്. പൂർണമായും ഇലക്ട്രിക് വാഹനങ്ങളാണ് ബാലിയിൽ നടന്ന ഉച്ചകോടിയിൽ നേതാക്കൾക്കായി ഒരുക്കിയിരുന്നത്. ഉച്ചകോടിയിലെ ഉപയോഗത്തിനായി 131 ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 കാറുകളാണ് ഹ്യുണ്ടായി നൽകിയത്.

ബാലിയിലെ കണ്ടൽക്കാടുകൾക്ക് സമീപമുള്ള തമാൻ ഹുതൻ രായ എൻഗുറാ റായിയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി എത്തിയത് ജി 80 ൽ ആയിരുന്നു. ദക്ഷിണ കൊറിയൻ വാഹനനിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ ആഡംബര വാഹന വിഭാഗമാണ് ജെനിസിസ്. ജെനിസിസ് ഇലക്ട്രിഫൈഡ് ജി-80 ൽ ഡ്യുവൽ മോട്ടോർ സജ്ജീകരണമാണുള്ളത്. മുന്നിലും പിന്നിലുമുള്ള ആക്‌സിലുകളിൽ 136 kW മോട്ടോറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഈ ഡ്യുവൽ മോട്ടോർ സെറ്റപ്പിന്റെ പവറും ടോർക്കും യഥാക്രമം 370 PS, 700 Nm എന്നിങ്ങനെയാണ്. 87.2 kWh ലിഥിയം-അയൺ ബാറ്ററി പാക്കാണ് വാഹനത്തിനുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 520 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷിയും ഈ ആഡംബര വാഹനത്തിനുണ്ട്.

Q8 ഇ-ട്രോൺ ഇലക്ട്രിക് എസ്‍യുവി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഔഡി.