620 കിലോമീറ്റർ റേഞ്ചുമായി വോൾവോയുടെ പോൾസ്റ്റാർ 3.

620 കിലോമീറ്റർ റേഞ്ചുമായി വോൾവോയുടെ പോൾസ്റ്റാർ 3.

പോൾസ്റ്റാർ അവരുടെ രണ്ടാമത്തെ പ്രൊഡക്ഷന്‍ വേരിയന്റായ പോൾസ്റ്റാർ 3 അവതരിപ്പിച്ചു. വോൾവോയുടെ ഏറ്റവും പുതിയ എസ്പിഎ2 പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിക്കപ്പെട്ടിട്ടുള്ളത്. ഉയർന്ന കിലോവാട്ട് ചാർജിങ് റേറ്റുള്ള ബാറ്ററി പാക്കിന് 620 കിലോമീറ്റർ വരെ കൈവരിക്കാനുള്ള ഉയർന്ന ശേഷിയുമുണ്ട്. പോൾസ്റ്റാർ1, 2 എന്നീ പ്രോട്ടോടൈപ് മോഡലുകൾ വോൾവോ കൺസെപ്റ്റ് വാഹനങ്ങളുടെ രൂപം അടിസ്ഥാനപ്പെടുത്തി നിർമിച്ചവയായിരുന്നു. എന്നാൽ പൂർണമായി പുതിയ രീതിയിൽ നിർമിച്ച പോൾസ്റ്റാർ 3 ഒരു യഥാർഥ പ്രൊഡക്ഷൻ മോഡലാണ്.

വോൾവോയുടെ ട്രേഡ്മാർക്കായ ഥോർഹാമർ ടൈപ്പ് എൽഇഡി ഡേടൈം റണ്ണിങ് ലാംപ് വാഹനത്തിലുണ്ട്. 21 ഇഞ്ച് അലോയ് വീലുകൾ, സ്റ്റാൻഡേഡായും 22 ഇഞ്ച് ഓപ്ഷണലായും ലഭിക്കും. ടെസ്‌ല മോഡലുകളിലേതിനു സമാനമായി ഉള്ളിൽ നിന്നും പുറത്തേക്ക് വലിച്ചെടുക്കുന്ന വിധത്തിലുള്ള ഡോർ ഹാൻഡ്‌ൽ എന്നിവയും ഉണ്ടായിരിക്കും. ഇരട്ട ഇലക്ട്രിക് മോട്ടറിന്റെ കരുത്ത് 489 എച്ച്പി മുതൽ ആരംഭിക്കുമെന്നാണ് കരുതുന്നത്. 5 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ശേഷിയുള്ള വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 210 കിലോമീറ്ററുകളായി നിജപ്പെടുത്തിയിട്ടുണ്ട്.

ഹോണ്ട പുതിയ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചു.