ഹോണ്ട പുതിയ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചു.

ഹോണ്ട പുതിയ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചു.

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട പുതിയ പ്രൊലോഗ് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചു. ജനറൽ മോട്ടോഴ്‌സിന്റെ അൾട്ടിയം പ്ലാറ്റ്‌ഫോമിലാണ് പുതിയ ഹോണ്ട പ്രോലോഗ് ഇവി വികസിപ്പിച്ചിരിക്കുന്നത്. ലോസ് ഏഞ്ചൽസിലെ ഹോണ്ട ഡിസൈൻ സ്റ്റുഡിയോയാണ് പുതിയ പ്രോലോഗ് ഇലക്ട്രിക് എസ്‌യുവി രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. ഇത് ഹോണ്ട സിആര്‍വിയ്ക്ക് മുകളിലായും ഹോണ്ട പാസ്‌പോർട്ട് എസ്‌യുവിയുടെ തൊട്ടടുത്തുമാണ് സ്ഥാനം പിടിക്കുക. പുതിയ ഇവിയുടെ ഡിസൈൻ “നിയോ-റോബസ്റ്റ്” ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഹോണ്ട അവകാശപ്പെടുന്നു. ബ്ലേസർ ഇവിയുമായി പ്ലാറ്റ്ഫോം പങ്കിടുമെങ്കിലും പുതിയ പ്രോലോഗ് ഇവിക്ക് അതിന്റേതായ ഐഡന്റിറ്റി ഉണ്ടായിരിക്കും എന്നും കമ്പനി പറയുന്നു. രണ്ട് വർഷത്തിനുള്ളിൽ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ പുതിയ മോഡൽ വിൽപ്പനയ്‌ക്കെത്തും.

സിഗ്നേച്ചർ ഫ്രണ്ട് ഗ്രില്ലും തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പുകളുമായാണ് പുതിയ ഹോണ്ട പ്രോലോഗ് ഇലക്ട്രിക് എസ്‌യുവി വരുന്നത്. പുതുതായി രൂപകൽപ്പന ചെയ്ത 21 ഇഞ്ച് ചക്രങ്ങളിലാണ് ഇലക്ട്രിക് എസ്‌യുവി സഞ്ചരിക്കുന്നത്. പിൻഭാഗത്ത്, പരമ്പരാഗത ബ്രാൻഡ് ലോഗോയ്ക്ക് പകരം ഇവിക്ക് ‘ഹോണ്ട’ എന്ന ബ്രാന്‍ഡ് നാമം ലഭിക്കുന്നു. ഇതിന് പിന്നിൽ AWD ബാഡ്ജിംഗും ലഭിക്കുന്നു. പുതിയ ഹോണ്ട പ്രോലോഗ് 2024 -ന് 3,094 മില്ലിമീറ്റർ വീൽബേസ് ഉണ്ട്. ഇത് ബ്ലേസർ ഇവിയിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമാണ്. പുതിയ പ്രോലോഗിന്റെ വീൽബേസ് CR-V, പാസ്‌പോർട്ട് എന്നിവയേക്കാൾ വളരെ വലുതാണ്. സിആർ-വിക്ക് 2,701 എംഎം വീൽബേസുണ്ടെങ്കിൽ, പാസ്‌പോർട്ട് 2,820 എംഎം വീൽബേസാണ് ലഭിക്കുന്നത്. അതുപോലെ പുതിയ പ്രോലോഗ് ഇവിക്ക് 4,877 എംഎം നീളവും 1,989 എംഎം വീതിയും 1,643 എംഎം ഉയരവും ഉണ്ട്. പുതിയ ഹോണ്ട പ്രോലോഗ് ഇലക്ട്രിക് എസ്‌യുവിക്ക് ക്യാബിനിനുള്ളിൽ, ഡാഷ്‌ബോർഡിൽ ഡിജിറ്റൽ സ്‌ക്രീനുകൾ ലഭിക്കുന്നു. വാഹനത്തിന് 11 ഇഞ്ച് ഇൻസ്ട്രുമെന്റ് പാനലും വലിയ 11.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കുന്നു. എയർ കണ്ടീഷനിംഗ് കമാൻഡുകൾക്കായി ടച്ച് യൂണിറ്റിന് പകരം ഫിസിക്കൽ ബട്ടണുകളാണ് നല്‍കിയിരിക്കുന്നത്.

ചൈനീസ് വാഹന നിർമ്മാതാക്കളായ BYD Auto തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിൽ അവതരിപ്പിക്കുന്നു.