കോണ്ടസ കാറുകൾ വീണ്ടുമെത്തുന്നു; ഇലക്‌ട്രിക് ആയി.

കോണ്ടസ കാറുകൾ വീണ്ടുമെത്തുന്നു; ഇലക്‌ട്രിക് ആയി.

ഇന്ത്യയിൽ ഒരുകാലത്ത് ആഡംബരത്തിന്റെ പ്രതീകമായിരുന്ന കോണ്ടസ കാറുകൾ വീണ്ടുമെത്തുന്നു. സി.കെ. ബിർള ഗ്രൂപ്പിനു കീഴിലുള്ള ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലായിരുന്ന കോണ്ടസ ബ്രാൻഡിനെ എസ്.ജി എന്ന കമ്പനി സ്വന്തമാക്കിയതോടെയാണ് ഇത്. ഗുഡ്ഗാവ് ആസ്ഥാനമായുള്ള എസ്.ജി. കോര്‍പ്പറേറ്റ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിനാണ് ബ്രാൻഡ് നാമം സ്വന്തമാക്കിയിരിക്കുന്നത്. വൈദ്യുത കാറായി കോണ്ടസയെ വീണ്ടും വിപണിയിലെത്തിക്കാനാണ് എസ്.ജി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അംബാസഡറിന് പകരം ഹിന്ദുസ്ഥാൻ മോട്ടോറ്സിന്റെ ഏറ്റവും ഉയർന്ന ബദലായിരുന്നു കോണ്ടസ്സ. 1980-ൽ അവർ സെഡാൻ അവതരിപ്പിച്ചു. പിന്നീട് 2000 ത്തിന്റെ തുടക്കത്തിൽ പുതിയ കാർ നിർമ്മാതാക്കളുടെ കടന്നു വരവും സാങ്കേതികവിദ്യയുടെ പുരോ​ഗതിയും മറ്റ് കമ്പനികളുടെ മോഡലുകളുമായുള്ള മത്സരവും ഈ ബ്രാൻഡ് മോഡലിനെ ഇല്ലാതാക്കി. 1984-നും 2002-നും ഇടയിലാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് തങ്ങളുടെ കോണ്ടസ കാർ ഇന്ത്യയില്‍ വില്‍പ്പന നടത്തിയത്.

ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് എന്ന കാര്‍ നിര്‍മ്മാണ കമ്പനി പുറത്തിറക്കിയ മോഡലായിരുന്നു ഹിന്ദുസ്ഥാന്‍ അംബാസഡര്‍ കാര്‍. 2014 ലാണ് അംബാസഡര്‍ നിര്‍മ്മാണം കമ്പനി അവസാനിപ്പിച്ചത്. ഡിമാന്‍ഡ് കുറഞ്ഞതും കടബാധ്യതയുമായിരുന്നു വാഹനം നിര്‍ത്തലാക്കാനുള്ള പ്രധാന കാരണങ്ങള്‍. 2014-ഓടെ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ബംഗാളിലെ നിർമാണ പ്ലാന്റ് പൂട്ടുകയും ഉത്പാദനം നിർത്തുകയും ചെയ്തു. അംബാസഡർ ബ്രാൻഡിനെ 2017-ൽ ഫ്രഞ്ച് കമ്പനിയായ പി.എസ്.എ. ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.