400 കിലോമീറ്റർ റേഞ്ചുമായി പുതിയ ടാറ്റ നെക്സോൺ ഈ മാസം 11-ന് ഇന്ത്യൻ വിപണിയിൽ.

400 കിലോമീറ്റർ റേഞ്ചുമായി പുതിയ ടാറ്റ നെക്സോൺ ഈ മാസം 11-ന് ഇന്ത്യൻ വിപണിയിൽ.

400 കി.മീ റേഞ്ചുമായി പുതിയ ടാറ്റ നെക്സോൺ. വലിയ ബാറ്ററി പാക്കുമായി എത്തുന്ന നെക്സോൺ ഈ മാസം 11-ന് വിപണിയിലെത്തും. ‍പരീക്ഷണ സാഹചര്യങ്ങളിൽ 400 കിലോമീറ്റർ റേഞ്ച് ലഭിച്ച വാഹനത്തിന് റോഡ് കണ്ടീഷനുകളിൽ 300 മുതൽ 320 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിലെ ബാറ്ററിയെക്കാൾ 30 ശതമാനം വലുതും ഏകദേശം 40 കിലോവാട്ടും ഉള്ള ബാറ്ററി പാക്കാണ് പുതിയ നെക്സോണിൽ ഉപയോഗിക്കുക.

നിലവിൽ 3.3 കിലോവാട്ട് എസി ചാർജർ ഉപയോഗിക്കുന്ന കാർ പൂർണമായും ചാർജ് ചെയ്യാൻ 10 മണിക്കൂർ വേണം. വലിയ ബാറ്ററി എത്തുമ്പോൾ ചാർജിങ് സമയം കൂടാതിരിക്കാൻ 6.6 കിലോവാട്ട് എസി ചാർജറും എത്തും. ശേഷിയേറിയ ബാറ്ററി എത്തുന്നതോടെ വാഹനഭാരവും 100 കിലോഗ്രാമോളം ഉയരും. നിലവിലെ നെക്സോണിനെക്കാൾ 4 ലക്ഷം രൂപ വരെ ഉയർന്ന് വില 17 –18 ലക്ഷം രൂപ വരെ വില എത്തുമെന്നാണ് സൂചന.