പോർക്ക് ഡ്രൈ ഫ്രൈ

നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി പോർക്ക് ഡ്രൈ ഫ്രൈ .

1 . പോർക്ക് – കാൽ കിലോ
2 . വെളിച്ചെണ്ണ – ഒരു ടേബിൾസ്പൂൺ
3 . Chilly Flakes – അര ടേബിൾസ്പൂൺ
4 . മഞ്ഞൾപ്പൊടി – കാൽ ടേബിൾസ്പൂൺ
5 . പെരുംജീരകപ്പൊടി – അര ടേബിൾസ്പൂൺ
6 . ഗരം മസാല – കാൽ ടേബിൾസ്പൂൺ
7 . കുരുമുളകുപൊടി – മുക്കാൽ ടേബിൾസ്പൂൺ
8 . മുളകുപൊടി – കാൽ ടേബിൾസ്പൂൺ
9 . അരിപ്പൊടി – ഒരു ടേബിൾസ്പൂൺ
10 . Conflour – മുക്കാൽ ടേബിൾസ്പൂൺ
11 . ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് – കാൽ ടേബിൾസ്പൂൺ
12 . വാളൻപുളി പൾപ്പ് – രണ്ടു ടേബിൾസ്പൂൺ
13 . പച്ചമുളക് – രണ്ടണ്ണം
14 . കറിവേപ്പില – ആവശ്യത്തിന്
15 . ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

1. നന്നായി കഴുകിവെച്ചിരിക്കുന്ന പോർക്കിലേക്കു ഒരു നുള്ള് ഉപ്പും ഒരു നുള്ള് കുരുമുളകുപൊടിയും ചേർത്ത് അഞ്ചു മിനിട്ടു മാരിനേറ്റ് ചെയ്യുക . മാരിനേറ്റ് ചെയ്ത പോർക്ക് കുക്കറിലേക്കു കാൽ ടേബിൾസ്പൂൺ മഞ്ഞൾപൊടിയും ഒരൽപ്പം വെള്ളം ഒഴിച്ച് രണ്ടു വിസിൽ അടിക്കുന്നതുവരെ വേവിച്ചെടുക്കുക.
2. ഒരു ചെറിയ പാത്രത്തിൽ പോർക്ക് ഫ്രൈ ചെയ്യാനുള്ള മസാലക്കു രണ്ടു മുതൽ പതിനാലു വരെയുള്ള ചേരുവകൾ നല്ലതുപോലെ മിക്സ് ചെയ്യുക.
3 . പോർക്ക് നീളത്തിലുള്ള കഷ്ണങ്ങളായി മുറിച്ചെടുക്കുക.
4. പോർക്ക് ഫ്രൈ ചെയ്യുന്നതിന് ഒരു പാനിലേക്കു എണ്ണയൊഴിച്ചു ചൂടാക്കുക.
5 . ചൂടായ പാനിലേക്കു പോർക്ക് ഇടുക .
6. നന്നായി ഫ്രൈ ആയി വരുമ്പോൾ അതിലേക്കു രണ്ടു പച്ചമുളകും കുറച്ചു കറിവേപ്പിലയും ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കുക.
7. സ്വാദിഷ്ടമായ നമ്മുടെ പോർക്ക് ഡ്രൈ ഫ്രൈ മറ്റൊരു പാത്രത്തിലേക്ക് മാറ്റം.

recipe-videosVideo >>