വിക്ടോറിയയിൽ 24 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങൾ

24 വർഷത്തിനിടെയിലെ ഏറ്റവും തണുപ്പുള്ള നാല് ദിവസങ്ങളായിരിക്കും ഇനി മെൽബണിൽ. അന്റാർട്ടിക്ക് മഞ്ഞു വീഴ്ച്ച വിക്ടോറിയയെ ഈ ആഴ്ച മരവിപ്പിക്കും. 1996 മുതൽ നഗരത്തിൽ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള തണുത്ത കാലസ്ഥ ആയിരിക്കും ഈ 4 ദിവസങ്ങളിൽ. അടുത്ത 48 മണിക്കൂറിനുള്ളിൽ അന്റാർട്ടിക്കയിൽ നിന്നുള്ള അസാധാരണമായ തണുത്ത കാറ്റ് തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിലൂടെ കടന്നുപോകും. അതുകൊണ്ടാണ് ഈ കൊടും തണുപ്പ് അനുഭവപ്പെടാൻ പോകുന്നത്.

വിക്ടോറിയയുടെ പടിഞ്ഞാറുള്ള സ്നേക്ക് വാലി, കൊളാക്ക്, ഓട്വേ റേഞ്ച് തുടങ്ങിയ ടൌണുകൾ ഇന്ന് പുലർച്ചെ മഞ്ഞ് വീഴാൻ തുടങ്ങി. ചില സ്ഥലങ്ങൾ മഞ്ഞ്‌ പൊടിപടലങ്ങളാൽ പുതപ്പിക്കപ്പെട്ടിരുന്നു. ഇന്ന് 400 മീറ്ററിലും നാളെ 500 മീറ്ററിലും മഞ്ഞ് വീഴുമെന്ന് പ്രതീക്ഷിക്കുന്നു. മെൽബണിന്റെ പ്രാന്തപ്രദേശങ്ങളായ ഡാൻ‌ഡെനോംഗ്, മാസിഡോൺ റേഞ്ചുകൾ എന്നി പ്രദേശങ്ങൾ വെളുത്ത നിറത്തിൽ പുതപ്പിച്ചിരിക്കാം. ഡാൻഡെനോംഗ് പർവതനിരകളിലെ ഫെർണി ക്രീക്കിൽ ഇന്ന് രാവിലെ -1 ഡിഗ്രിയായിരുന്നു താപനില.