പനീർ ബട്ടർ മസാല

സോയ പനീർ ബട്ടർ മസാല (പാൽ ഉൽപ്പന്നങ്ങൾ അലർജി ഉള്ളവർക്കും ഉണ്ടാക്കാം)

ചേരുവകൾ:

1). വെണ്ണ (ബട്ടർ) – 50 ഗ്രാം (പാൽ ഉൽപ്പന്നങ്ങൾ അലർജി ഉള്ളവർക്ക് ഒലിവു സ്പ്രെഡ് അല്ലെങ്കിൽ ഏതെങ്കിലും വെജിറ്റബിൾ സ്പ്രെഡ് ഉപയോഗിക്കാം)
2). സോയ പനീർ – 250 ഗ്രാം (സോയ പനീർ അല്ലെങ്കിൽ നോർമൽ പനീർ ഉപയോഗിക്കാം)
3). തക്കാളി – 1/2 കിലോ
4). സവാള – 3 എണ്ണം (വലുത്)
5). കശുവണ്ടി – 10- 12 എണ്ണം
6). ഏലക്കാപ്പൊടി – 1 ടീ സ്പൂണ്‍
7). ഗരം മസാല – 1 ടീ സ്പൂണ്‍
8). കാശ്മീരി മുളകുപൊടി- 1 ടേബിൾ സ്പൂണ്‍
9). ജീരകപ്പൊടി – 1/2 ടീ സ്പൂണ്‍
10). മല്ലിപ്പൊടി – 1 ടേബിൾ സ്പൂണ്‍
11). കസൂരി മേഥി (Dry Fenugreek Leaves) – 2 ടേബിൾ സ്പൂണ്‍
12). പഞ്ചസാര – 1  ടീ സ്പൂണ്‍
13). ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

* തക്കാളിയും സവാളയും ചെറിയ കഷ്ണങ്ങളാക്കി അരിയുക
* കശുവണ്ടി പൊടിച്ചു മാറ്റി വയ്ക്കുക
* പനീർ ചെറിയ കഷണങ്ങൾ ആക്കി വയ്ക്കുക
* പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ഇട്ടു വഴറ്റുക
* സവാള നന്നായി വഴണ്ട് വരുമ്പോൾ തക്കാളിയും ഉപ്പും ചേർത്ത് അടച്ചു വെച്ച് വേവിക്കുക.
* നല്ലതുപോലെ വെന്തു കുഴഞ്ഞു കഴിയുമ്പോൾ കശുവണ്ടി പൊടിച്ചതു ചേർത്ത് ഇളക്കുക.
* ഇതിലേക്ക് ഏലക്കാപ്പൊടി, ഗരം മസാല, കാശ്മീരി മുളകുപൊടി, ജീരകപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക
* അതിലേക്കു ബട്ടർ (പാല് ഉൽപ്പനങ്ങൾ ഉപയോഗിക്കാത്തവർ ഏതെങ്കിലും വെജിറ്റബിൾ സ്പ്രെഡ്) ചേർത്ത് ഇളക്കി കൊടുക്കുക. ഒരു അടപ്പ് കൊണ്ട് മൂടി 5 മിനിട്ട് ചെറു തീയിൽ വേവിക്കുക
* എടുത്തു വെച്ചിരിക്കുന്ന കസൂരി മേഥി ചൂടുവെള്ളത്തിൽ കലർത്തി ചേർക്കുക
* പഞ്ചസാര ചേർത്തിളക്കി വാങ്ങുക.
* പനീർ ബട്ടർ മസാല തയ്യാറായി.

(Note: കൂടുതൽ രുചികരമാക്കാൻ  ഫ്രഷ് ക്രീം ചേർക്കാവുന്നതാണ്, പാൽ ഉൽപ്പന്നങ്ങൾ അലർജി ഉള്ളവർ ശ്രദ്ധിക്കുക)

recipe-videosപാചകം ചെയ്യുന്ന വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക >>