വിക്ടോറിയയിൽ 108 പുതിയ കൊറോണ കേസുകൾ

മെൽബൻ: വിക്ടോറിയയിൽ കഴിഞ്ഞ ഇരൂപത്തിനാൽ മണിക്കൂറിനുള്ളിൽ 108 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തിയതായി വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ്. കേസുകളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ വർദ്ധനവാണിത്.

ശനിയാഴ്ച അർദ്ധരാത്രി മുതൽ മെൽ‌ബണിലെ കൂടുതൽ പ്രാന്തപ്രദേശങ്ങളിൽ ലോക്ഡൌൺ എർപ്പെടുത്തും. 3031, 3051 എന്നീ പോസ്റ്റ് കോഡുകളിലുള്ള കെൻസിംഗ്ടൺ, ഫ്ലെമിംഗ്ടൺ, നോർത്ത് മെൽബൺ എന്നീ പ്രദേശങ്ങൾ മൂന്നാം ഘട്ട കൊറോണ വൈറസ് നിയന്ത്രണങ്ങൾ ബാധകമായ മറ്റു പ്രദേശങ്ങളോടൊപ്പം ചേരും. താമസക്കാർക്ക് നാല് കാരണങ്ങളാൽ മാത്രമേ വീടുകൾക്ക് പുറത്തിറങ്ങാൻ കഴിയൂ.  ഭക്ഷണം അല്ലെങ്കിൽ അവശ്യസാധനങ്ങൾ വാങ്ങാൻ ;വൈദ്യ പരിചരണം അല്ലെങ്കിൽ പരിചരണം നൽകൽ; വ്യായാമം; ജോലി അല്ലെങ്കിൽ വിദ്യാഭ്യാസം.ഒൻപത് പബ്ലിക് ഹൌസിങ് അപ്പാർട്ട്‌മെന്റ് ബ്ലോക്കുകളിലും  സംസ്ഥാന സർക്കാർ അഞ്ചു ദിവസത്തേക്ക്  സമ്പൂർണ്ണ ലോക്ഡൌൺ എർപ്പെടുത്തി. മെൽബൺ പ്രാന്തപ്രദേശങ്ങളായ ഫ്ലെമിംഗ്ടൺ, നോർത്ത് മെൽബൺ എന്നിവിടങ്ങളിലാണ് ഈ ഭവന ബ്ലോക്കുകൾ സ്ഥിതി ചെയ്യുന്നത്. കുട്ടികളടക്കം ഏകദേശം 3000 പേർ  ഇവിടെ താമസിക്കുന്നുണ്ട്.  

പുതിയ കേസുകളുടെ വർദ്ധനവ് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും മെൽ‌ബൺ‌ മുഴുവൻ ലോക്ഡൌണിലേക്ക് പോകാനുള്ള സാധ്യതയും  പ്രീമിയർ ഡാനിയൽ ആൻഡ്രൂസ്  തള്ളിക്കളഞ്ഞില്ല,