ലാൽ തരംഗത്തിൽ സിഡ്നി

സിഡ്നി: സിഡ്‌നിയിലെ മോഹൻലാൽ ആരാധകരും കലാ സ്നേഹികളും കാത്തിരിക്കുന്ന ജൂൺ മാസ രാത്രിക്കു  ഇനി രണ്ടു മാസങ്ങൾ പോലും ബാക്കിയില്ല. ആവേശത്തിന്‍റെ  , ആരവങ്ങളുടെ , താരപ്പൊലിമയുടെ ഒരു രാത്രി – മോഹൻലാൽ സ്റ്റാർ നൈറ്റ് 2018-ൽ നിന്നും ഇതിൽ കുറഞ്ഞൊന്നും ആരും  പ്രതീക്ഷിക്കുന്നില്ല .പതിറ്റാണ്ടുകളായി മലയാള സിനിമയുടെ ആകാശത്തു തിളങ്ങിനിൽക്കുന്ന താരം ആദ്യമായി ഒരു ഓസ്‌ട്രേലിയൻ സ്റ്റേജ് ഷോയുമായി വരുമ്പോൾ അതൊരു ചരിത്രമാകാൻ ഒരുങ്ങുകയാണ് സിഡ്നി.

2018 ജൂൺ 9  ശനിയാഴ്ചയാണ് 3500 ലധികം പേർക്കിരിക്കാവുന്ന  ഒളിമ്പിക് പാർക്കിലെ ‘ക്വയ് സെന്റർ ‘ മോഹൻലാൽ സ്റ്റാർ നൈറ്റ് 2018 നു വേദിയാവുന്നത് . മോഹൻലാലിനെ കൂടാതെ MG  ശ്രീകുമാർ , ശ്രേയ ജയ്ദീപ്, പ്രീതി വാരിയർ, റഹ്മാൻ എന്നീ ഗായകരും , നൃത്തച്ചുവടുകളുമായി മീര നന്ദൻ , പ്രയാഗ മാർട്ടിൻ എന്നീ മുൻ നിര നായികമാരും  പ്രേക്ഷക മനസ്സ് കീഴടക്കിയ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരം ഹരീഷ് പെരുമണ്ണയും  മനോജ് ഗിന്നസ് , അനിൽ ബേബി , ദേവരാജ് തുടങ്ങയവരും  ,ലൈവ് ഓർക്കസ്ട്രേഷനു മാറ്റുകൂട്ടാൻ എട്ടോളം പ്രതിഭകളും അടക്കം മുപ്പതോളം പേരാണ് സംഘത്തിലുണ്ടാവുക.  നിരവധി സിനമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തനായ  G S  വിജയൻ ആണ് ഷോയുടെ സംവിധായകൻ . ബിജു സേവിയർ ആണ് നൃത്ത സംവിധായകൻ.

വിഷുകൈനീട്ടം

ഏപ്രിൽ മാസം ടിക്കറ്റ് എടുക്കുന്നവർക്കായി  വിഷുക്കൈനീട്ടം – എന്ന പേരിൽ കൈ നിറയെ സമ്മാനങ്ങൾ അവതരിപ്പിക്കുകയാണ് സംഘാടകർ . Flyworld travels   നൽകുന്ന 1000 ഡോളർ ഗിഫ്റ് വൗച്ചർ, കായൽ റെസ്റ്റോറന്റ്  നൽകുന്ന 250 ഡോളർ ഗിഫ്റ് വൗച്ചർ, DEMAL george  നൽകുന്ന 600 ഡോളർ മോഹൻലാൽ സ്റ്റാർ നൈറ്റിന്റെ ടിക്കറ്റുകൾ , AAA Tax accountant നൽകുന്ന 300 ഡോളർ ഗിഫ്റ് വൗച്ചർ സ്സ്സ് , Smart Fone Repairs നൽകുന്ന 100 ഡോളർ ഗിഫ്റ് വൗച്ചർ , 50  പേർക്ക്  മോഹൻലാൽ ടി -ഷർട്ടുകൾ തുടങ്ങി 5000 ഡോളർ വിലയുള്ള സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. December 1 മുതൽ April 30- വരെ ടിക്കറ്റ് എടുത്തവർക്കാണ് സമ്മാനങ്ങൾ സ്വന്തമാക്കാനാവുക.

കുടുംബങ്ങൾക്കായിഫാമിലി ടിക്കറ്റ്

നിലവിലുള്ള ടിക്കറ്റുകൾ കൂടാതെ പുതിയ ഫാമിലി ടിക്കറ്റുകൾ അവതരിപ്പിക്കുകയാണ് മോഹൻലാൽ സ്റ്റാർ നൈറ്റ് സംഘാടകർ. രണ്ടു കുട്ടികളെങ്കിലും ഉള്ള കുടുംബങ്ങൾക്ക് വാങ്ങാവുന്ന  രീതിയിൽ ആണ്  ഫാമിലി ടിക്കറ്റുകൾ.

റൂബി ,ഒപൽ, പേൾ എന്നിങ്ങനെ മൂന്നു ക്ലാസ്സുകളായാണ് ഫാമിലി ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് www.mohanlal.com.au സന്ദർശിക്കുക.

മലയാളിപത്രമാണ്  സിഡ്നി മോഹൻലാൽ സ്റ്റാർ നൈറ്റ് 2018- ന്‍റെ    ഒഫീഷ്യൽ മീഡിയ പാർട്ണർ.