5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മാര്‍ച്ച് 11നാണ് നടക്കുക.

പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലും ഫെബ്രുവരി നാലിന് തിരഞ്ഞെടുപ്പ് നടക്കും. ഈ സംസ്ഥാനങ്ങളില്‍ ഒരു ഘട്ടമായാണ് തിരഞ്ഞെടുപ്പ്.

രണ്ട് ഘട്ടമായാണ് മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് നാലിന് ആദ്യഘട്ട തിരഞ്ഞെടുപ്പും എട്ടിന് രണ്ടാംഘട്ടവും നടക്കും.

ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 11, 15, 19, 23, 27, മാര്‍ച്ച നാല്, എട്ട് എന്നീ തീയതികളിലാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുക.

അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മാര്‍ച്ച് 11നാണ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്.

Assembly Elections 2017 More Details >>