‘മധുരിക്കും ഓർമ്മകൾ ‘ സീസന്‍ 6

സിഡ്നി: സിഡ്നി ആർട് ലവേഴ്സ് അവതരിപ്പിക്കുന്ന ജനപ്രിയ സംഗീത പരിപാടി ‘മധുരിക്കും ഓർമ്മകൾ ‘ആറാം വർഷത്തിലേക്കു കടക്കുകയാണ് .ഇന്നലെകളുടെ സുവർണ്ണസംഗീതവും ചാരുതയാർന്ന നൃത്ത ചുവടുകളുമൊക്കെയായി നിങ്ങൾക്ക് മറക്കാനാവാത്ത ഒരു കലാവിരുന്നൊരുക്കുവാൻ സിഡ്‌നിയിലെ കലാകാരൻമാർ അണിയറയിൽ ഒരുങ്ങുന്നു .സിഡ്‌നി മലയാളി അസോസിയേഷന്റെ സഹകരണത്തോടെ ഒരുക്കുന്ന സീസൺ 6 ൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണ്ണമായും സിഡ്നി മലയാളി അസോസിയേഷൻ ഏറ്റെടുത്തിരിക്കുന്ന പ്രളയ ദുരിതാശ്വാസ നിർമ്മാണ പ്രവർത്തങ്ങൾക്കായി ഉപയോഗിക്കുന്നതാണ് .ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്ന ഏവർക്കും സ്വാഗതം.


For more details and sponsorship information please contact 0419 306 202, 0402 677 259 or sydneyartlovers@gmail.com