മലയാളിയായ സിനിമോൾ ബിനുസക്കറിയയ്ക്ക് ഓസ്‌ട്രേലിയയിൽ ജസ്റ്റിസ് ഓഫ് ദി പീസ്(ജെ.പി) പദവി ലഭിച്ചു

ബ്രിസ്ബന്‍:  ക്വീൻസ്‌ലാന്റിലെ ബ്രിസ്‌ബേനിൽ താമസിക്കുന്ന മലയാളിയായ സിനിമോൾ ബിനു സക്കറിയയ്ക്ക് (32) ജസ്റ്റിസ് ഓഫ് ദി പീസ് (ജെ.പി) പദവി ലഭിച്ചു. നിയമപരമായി ഒരുപാട് ഉത്തരവാദിത്തങ്ങൾ നിക്ഷിപ്തമായ ഈ പദവിയിലെത്തിയ അപൂർവ്വം മലയാളികളിൽ ഒരാളാണ് സിനിമോൾ. നാട്ടിൽ കൊല്ലം ജില്ലയിൽ നിന്നുള്ളതാണ്. ഭർത്താവ്-ബിനുസക്കറിയ ജോൺ, മക്കൾ-ഒലീവിയ(9), ഡേവിഡ്സൺ(3).

2010 ഒക്ടോബറിൽ ഓസ്‌ട്രേലിയയിൽ എത്തിയ സിനിമോൾ, മൂന്ന് വർഷത്തെ ചിൽഡ്രൻസ് സർവീസസ് കോഴ്‌സിൽ സർട്ടിഫിക്കറ്റ് തേർഡ്, ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ എന്നീ ബിരുദങ്ങൾ കരസ്ഥമാക്കി. 2014 ൽ പെർമനൻറ് റെസിഡൻസി ലഭിക്കുകയും, 2015 ൽ ഓസ്‌ട്രേലിയൻ പൗരത്വം നേടുകയും ചെയ്തു. ഇപ്പോൾ ക്വീൻസ്‌ലാൻറ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ (കൃൂ.യു.റ്റി) അവസാന സെമസ്റ്റർ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ്. നിലവിൽ ബ്രിസ്ബേൻ കേരള കൾച്ചറൽ കമ്മ്യൂണിറ്റി (ബി.കെ.സി.സി) എന്ന മലയാളി അസോസിയേഷൻറ വൈസ് പ്രസിഡണ്ടായി പ്രവർത്തിക്കുന്നു. 2019 ഓഗസ്റ്റ് 23 ന് ജസ്റ്റിസ് ഓഫ് ദി പീസ് (ജെ.പി) ആയി നിയമിതയായി.

വാര്‍ത്ത : ബിനു