നവോദയ വിക്ടോറിയയുടെ വാർഷിക ജനറൽ ബോഡിയോഗവും, കുടുംബയോഗവും നടന്നു.

മെല്‍ബണ്‍: ഓസ്ട്രേലിയൻ മലയാളികളുടെ സാംസ്കാരികമുഖമായ നവോദയ ഓസ്ട്രേലിയയുടെ വിക്ടോറിയ ഘടകമായ നവോദയ വിക്ടോറിയയുടെ വാർഷിക ജനറൽ ബോഡിയോഗവും, കുടുംബയോഗവും St. Patrick Church ഹാളിൽ വച്ച് നടന്നു. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ചർച്ചകളും, കലാപരിപാടികളും യോഗത്തിന്റെ ഭാഗമായി നടന്നു.

തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ: സെക്രട്ടറി: എബി പൊയ്‌ക്കാട്ടിൽ, പ്രസിഡണ്ട് : സുനു സൈമൺ, ജോ സെക്രട്ടറി : ജോസഫ് ഫെലിക്സ്, വൈസ് പ്രസിഡണ്ട്: ശ്രെയസ് ശ്രീധർ, ജോ സെക്രട്ടറി : രാജേഷ് പി ഭാസ്കർ, വൈസ് പ്രസിഡണ്ട്: ലിജോമോൻ, ട്രഷറർ: സോജൻ വർഗീസ്, പി ആർ ഓ: അജീഷ്. ചടങ്ങിൽ സെൻട്രൽ കമ്മറ്റി അംഗങ്ങളായ പ്രതീഷ് മാർട്ടിൻ, ബിനിഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ