ക്യാപിറ്റൽ കപ്പ് സെവൻസ് ഫൂട്ബോൾ ടൂർണമെൻറ്

കാൻബെറ : മലയാളികളുടെ ഫുട്ബോൾ കൂട്ടായ്മയായ ക്യാപ്പിറ്റൽ സ്പോർട്ടിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാലാമത് ക്യാപിറ്റൽ കപ്പ് സെവൻസ് ഫൂട്ബോൾ ടൂർണമെൻറ് ഈ വരുന്ന ശനിയാഴ്ച്ച (27th ഏപ്രിൽ 2019) AIS, Bruceയിൽ വെച്ച് നടത്തപെടുന്നതാണ്. ഓസ്‌ട്രേലിയിലെ പ്രമുഖ മലയാളി ക്ലബ്ബുകൾ എല്ലാം തന്നെ ഈ വർഷത്തെ കപ്പിനായി മത്സരിക്കുന്നു.