മലേഷ്യൻ എയർവേയ്സ് ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് സർവ്വീസ് പുനരാരംഭിക്കുന്നു.

മെൽബൺ ∙ ഓസ്ട്രേലിയൻ മലയാളികൾക്ക് സന്തോഷം പകർന്ന് കൊണ്ടു മലേഷ്യൻ എയർവേയ്സ് ഓസ്ട്രേലിയായിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കൊച്ചിയിലേക്ക് സർവ്വീസ് പുനരാരംഭിക്കുന്നു. 2019 മാർച്ച് 31 മുതൽ ആണ് സർവ്വീസ് ആരംഭിക്കുന്നത്. തുടക്കത്തിൽ ടിക്കറ്റ് എടുക്കുന്നവർക്ക് വളരെ കുറഞ്ഞ നിരക്കിൽ ആണു ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്. ഓസ്ട്രേലിയായിലെ വിവിധ ട്രാവൽ ഏജൻസികൾ വിവിധ തരത്തിലുള്ള ഓഫറുകൾ മലയാളികൾക്ക് വാഗ്ദാനം ചെയ്തു കഴിഞ്ഞു.

മറ്റ് എയർലൈനുകൾ ഭീമമായ തുക ഈടാക്കുന്ന സമയത്ത് ആണു മലേഷ്യൻ എയർവേയ്സ് വമ്പൻ ഓഫറുകളുമായി മലയാളികളുടെ സ്വപ്നങ്ങൾക്ക് നിറം പകരുന്നത്