റൈസ് ആൻഡ് റിസ്റ്റോർ കാർണിവൽ

സിഡ്നി : സിഡ്‌നി മലയാളി അസോസിയേഷൻ സിഡ്‌നിയിലെ മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെ നടത്തുന്ന കേരളത്തിലെ പ്രളയനാന്തര പുനർനിർമ്മാണ പ്രവർത്തങ്ങളുടെ ധനശേഖരണാർത്ഥം  സംഘടിപ്പിക്കുന്ന  കാർണിവൽ ഏപ്രിൽ 27 ശനിയാഴ്ച ലിവർപൂൾ  വിറ്റ്ലാം  സെന്ററിൽ  വെച്ചു നടക്കുന്നു . വിവിധ ഫുഡ് സ്റ്റാളുകൾ ,ഗെയിം സ്റ്റാളുകൾ ,കിഡ്സ് എന്റർടൈൻമെന്റ് സ്റ്റാളുകൾ , അപൂർവ വസ്തുക്കളുടെ ലേലം ,വൈവിധ്യമാർന്ന കലാപരിപാടികൾ ,ഓസ്‌ട്രേലിയൻ മണ്ണിൽ ആദ്യമായി ഇരുനൂറിലധികം വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര തുടങ്ങി ഒരു ദിവസം മുഴുവൻ കുടുംബമായി ചിലവഴിക്കാൻ ഒരുക്കപ്പെടുന്ന ഈ കാർണിവെലിൽ പങ്കെടുക്കുവാൻ സിഡ്‌നിയിലെ എല്ലാ മലയാളികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

രാവിലെ  12 മണിക്ക് ആരംഭിക്കുന്ന കാർണിവൽ രാത്രി  9 മണി വരെ നീണ്ടു  നിൽക്കും.വൈകിട്ട്  5  മണിക്കു  ആരംഭിക്കുന്ന  മെഗാ തിരുവാതിരയ്ക്കും തുടർന്ന്  നടക്കുന്ന പ്രത്യേക കലാ പരിപാടികൾക്കും ടിക്കറ്റ്  നിരക്ക്  മുതിർന്നവർക്ക്  15 ഡോളറും , കുട്ടികൾക്ക് 10 ഡോളറുമാണ്.ആദ്യ  ടിക്കറ്റ്  വില്പന  ഫെബ്രുവരി 8  നു നടന്ന  ചടങ്ങിൽ  സിഡ്‌നി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ .പി .ജോസ്  യുണൈറ്റഡ് ഇന്ത്യ അസോസിയേഷൻ  വൈസ്  പ്രസിഡന്റ് ബാബു വര്ഗീസിന് നൽകി നിർവഹിച്ചു.

സിഡ്‌നി  മലയാളി  അസോസിയേഷൻ  ഏറ്റെടുത്തിരിക്കുന്ന  7   പദ്ധതികൾ 

1 . എറണാകുളം  ജില്ലയിലെ  കടമക്കുടി  വില്ലേജിൽ  പ്രളയത്തിൽ പൂർണമായും  തകർന്ന  5  വീടുകൾ  പുതുതായി നിർമ്മിച്ച്  നൽകുന്നു

2 .പാലക്കാട്  ജില്ലയിൽ വീടും സ്ഥലവും നഷ്ടപെട്ട   ഒരാൾക്ക്  സ്ഥലം   വാങ്ങി   നൽകുകയോ വീട് നിർമ്മിച്ചു നൽകുകയോ ചെയ്യുന്നു.  

3.ആലപ്പുഴ  ജില്ലയിലെ    പുല്ലങ്ങാടിയിൽ  പ്രളയത്തിൽ  തകർന്ന കുടിവെള്ള  ടാങ്കിന്റെ  പുനർ  നിർമ്മാണം. 

ഈ  പദ്ധതികൾക്കായി 21 ലക്ഷം രൂപയാണ്  ചെലവ്  പ്രതീക്ഷിക്കുന്നത് .സിഡ്‌നി  മലയാളികളുടെ  അകമഴിഞ്ഞ  പിന്തുണ പ്രതീക്ഷിക്കുന്നു.

വാര്‍ത്ത : ജെയിംസ്‌ ചാക്കോ