ഡാൻഡിനോങ് ആർട്സ് ക്ലബിൻറെ (DAC) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 22ന്.

മെൽബൺ : ആസ്ട്രേലിയയിലെ മെൽബണിൽ പ്രവർത്തിക്കുന്ന  ‘ഡാണ്ടിനോങ് ആർട്സ് ക്ലബ്ബിന്റെ ‘  ( DAC) എല്ലാവർഷവും നടത്തിവരാറുള്ള  ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ഈ ഡിസംബർ 22 തീയതി ശനിയാഴ്ച ഡാണ്ടിനോങ്ങിലെ മെൻസീസ് ഹാളിൽ വച്ച് വൈകിട്ട് 6 : 30 മുതൽ 10 :30 വരെ നടക്കും . വിവിധ കലാപരിപാടികളും , ഗാനമേള , കുട്ടികൾക്കു വേണ്ടിയുള്ള ഫേസ്പായ്റ്റിംഗ് , കരോൾ ഗാനാലാപനം തുടർന്ന് ‘ ഡിന്നർ വിത്ത് സാന്റാക്ലോസ്’ എന്ന  വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു . ഈ ക്രിസ്മസ് ആഘോഷങ്ങളിൽ നാനൂറിലധികം ആളുകൾ പങ്കെടുക്കുമെന്ന് കരുതുന്നതായി ഭാരവാഹികൾ പറഞ്ഞു.

dacdandenong@gmail.com  എന്ന ഇമെയിൽ അഡ്രസ്സ് വഴിയോ Arts Club Dandenong എന്ന ഫേസ്ബൂക് പ്രൊഫൈൽ വഴിയോ സംഘാടകരെ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ് .

വാര്‍ത്ത : മനോജ്‌