24 മണിക്കൂര്‍ ശബ്ദയജ്ഞവുമായി ബാലകൃഷ്ണന്‍ പെരിയ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്‌സിലേക്ക്

കൊച്ചി :അക്രമ രഹിത കേരളത്തിനായി 24 മണിക്കൂര്‍ റേഡിയോ പരിപാടി അവതരിപ്പിച്ച് ബാലകൃഷ്ണന്‍ പെരിയ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്‌സിലേക്ക്.ഇനി വേണ്ട കണ്ണീര്‍ പുഴകള്‍ എന്ന് പേരിട്ട ശബ്ദയജ്ഞം, കൊച്ചി ആസ്ഥാനമായുള്ള റേഡിയോ ഗ്രാമം എന്ന ഗ്‌ളോബല്‍ റേഡിയോയാണ് പ്രക്ഷേപണം ചെയ്തത്്.വെള്ളിയാഴ്ച  രാവിലെ 8 മണിക്ക്് തുടങ്ങിയ ശബ്ദയജ്ഞം ശനി രാവിലെ 8 മണിക്കാണ് അവസാനിക്കുക.ഏഷ്യാ ബുക്ക് ഓഫ്്് റെക്കോഡ്‌സ് പ്രതിനിധിയുടെ സാന്നിധ്യത്തിലായിരുന്നു ശബ്ദയജ്ഞം.രാഷ്ട്രീയ സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തത്സമയം അതിഥികളായും ടെലിഫോണിലും അക്രമ രാഷ്ട്രീയത്തിനെതിരായ നിലപാടുകള്‍ വ്യക്തമാക്കി.വിദേശത്തും നാട്ടിലും നിന്നായി 300 ലധികം ശ്രോതാക്കളും അക്രമത്തിനെതിരായ സന്ദേശവുമായി പരിപാടിക്കൊപ്പം പങ്കാളികളായി.ഓരോ മണിക്കൂറിലും ഏഷ്യാബുക്ക് ഓഫ് റെക്കോഡ്‌സ് അനുവദിച്ചിട്ടുള്ള 5 മിനിട്ട് സമയം മാത്രമായിരുന്നു ഇടവേള.ഒരു സാമൂഹ്യ ലക്്ഷ്യം മുന്‍ നിര്‍ത്തി റേഡിയോ ഗ്രാമം ഏറ്റെടുത്ത ദൗത്യത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് കണ്ണൂര്‍ സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിനും രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കും കൈമാറും.ബാലകൃഷ്ണന്‍ പെരിയയുമായി തത്സമയംസംവദിച്ച്  നടന്‍ ശ്രീനിവാസനാണ് ശബ്ദയജ്ഞം ഉദ്ഘാടനം ചെയ്തത്.

വാര്‍ത്ത : പി. ആര്‍. പ്രവീണ്‍.