മെൽബണിൽ നിര്യാതനായ സുനീഷിന്‍റെ മൃതദേഹം 21ന് പൊതുദർശനത്തിന് വയ്ക്കും

മെൽബൺ∙ ജനുവരി പതിനാറാം    തീയതി മെൽബണിൽ നിര്യാതനായ സുനീഷ് തോമസിന്‍റെ (38) മൃതദേഹം പൊതുദർശനത്തിനായി വയ്ക്കും. കോഴഞ്ചേരി ചേന്നാട്ട് തോമസിന്‍റെ മകനായ സുനീഷ് കിഡ്നിക്ക് ക്യാൻസർ ബാധിച്ച് സുഖമില്ലാതെ നാളുകളായി കിടപ്പിലായിരുന്നു. തകരാറിലായ കിഡ്നിമാറ്റിയതിനു ശേഷവും മറ്റ് ശരീരഭാഗങ്ങളിലേയ്ക്ക് ക്യാൻസർ ബാധിക്കുക യായിരുന്നു.‍‌

മൃതശരീരം കേരളത്തിൽ എത്തിച്ച് കോഴഞ്ചേരി മാർത്തോമാ പള്ളിയിൽ സംസ്കരിക്കും. ജനുവരി 21-ന് രാവിലെ 9.30 -ന് മെൽബൺ മാർത്തോമാ പള്ളിയിൽ സുനീഷിന്‍റെ മൃതദേഹം പൊതുദർശനത്തിന് വച്ച് പ്രാർത്ഥനകൾ നടത്തും. സുനീഷിന്‍റെ  നിര്യാണത്തിൽ മെൽബണിലെ മലയാളി സമൂഹവും മാർത്തോമാ ഇടവകയും തീരാദുഃഖത്തിലാണ്. ഭാര്യ അയിരൂർ പീടികയിൽ നിഷ. മക്കൾ- മീവൽ, നിമിഷ്.