ഇലാവാര മലയാളി സമാജം ക്രിസ്മസ് പുതുവത്സരപരിപാടികൾ ജനുവരി 14ന്.

സിഡ്നി∙ ഇലാവാരയിലെ മലയാളികളുടെ കൂട്ടായ്മയായ ഇലാവാര കേരള സമാജം കേരളത്തിൽ നിന്നും കുടിയേറി ഇലാവാരയിൽ താമസിക്കുന്നവരുടെ ഒത്തുചേരലിനായി ക്രിസ്മസ് പുതുവത്സര പരിപാടികൾ തയ്യാറാക്കിയിട്ടുള്ളതായി സമാജം ഭാരവാഹികൾ അറിയിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ചടങ്ങിൽ നടത്തപ്പെടും.

ഇത്തവണത്തെ സമാജത്തിന്റെ പരിപാടികളിൽ അംഗങ്ങൾക്കും അല്ലാത്തവർക്കും സ്നേഹവിരുന്ന് തികച്ചും സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജനുവരി 14ന് ക്രയേഷൻ കമ്യൂണിറ്റി ഹാളിലാണ് ചടങ്ങുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് അജി-0413951512, വർഗ്ഗീസ് -0470417029- എന്നിവരുമായി ബന്ധപ്പെടുക.