അയോദ്ധ്യാ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഓസ്‌ട്രേലിയയിൽ ആഘോഷ പരിപാടികൾ.

അയോദ്ധ്യാ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഓസ്‌ട്രേലിയയിൽ ആഘോഷ പരിപാടികൾ.

സിഡ്നി: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ആഘോഷവുമായി ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹം. സിഡ്നിയിലുള്ള ഇന്ത്യൻ പ്രവാസികളാണ് ആഘോഷിക്കുന്നതിനായി ഒത്തുകൂടിയത്. വിശ്വാസികൾ ഒരുമിച്ച് ചേർന്ന് വാഹനങ്ങൾ അണിനിരത്തി റാലി സംഘടിപ്പിച്ചു. നൂറോളം കാറുകളിലായി 5,000 ത്തോളം പേരാണ് ആഘോഷ റാലിയിൽ പങ്കെടുത്തത്. ജയ്ശ്രീ റാം എന്ന് ഉച്ചത്തിൽ വിളിച്ച് കാവി പതാകയുമേന്തിയാണ് വിശ്വാസികൾ റാലിയിൽ പങ്കാളികളായത്.

പ്രാണപ്രതിഷ്ഠ: അയോധ്യയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.