ഗോൾഡ്‌കോസ്ററ് മലയാളീ അസോസിയേഷന്റെ പുതിയ നേതൃത്വം

ഗോൾഡ്‌കോസ്ററ് മലയാളീ അസോസിയേഷന്റെ പുതിയ നേതൃത്വം

ഗോൾഡ്കോസ്റ്റ്: ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന്റെ 2024/25 കമ്മിറ്റിയെ കഴിഞ്ഞ ക്രിസ്മസ് ന്യൂഇയർ പരിപാടിയോട് അനുബന്ധിച്ച് നടന്ന ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷന്റെ പൊതു സമ്മേളനത്തിൽ വെച്ച് തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് പരിപാടികൾക്കു നേതൃത്വം നൽകിയത് റിട്ടേണിങ് ഓഫിസർ ജോമോൻ ജോസഫ് ബെനോവാ ആണ് . മുൻ പ്രസിഡന്‍റ് സി പി സാജുവിനെ പ്രസിഡന്റായും തിരഞ്ഞെടുത്തു.

പുതിയ കമ്മിറ്റി ഭാരവാഹികൾ വൈസ് പ്രസിഡന്റ് ആയി മനോജ് തൊമസ്, സെക്രട്ടറി ആയി ആന്റണി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ആയി സാന്ദ്ര വി ബാബു, ട്രസഷറായി ജെൽജോ ജെയിംസ്, മീഡിയ കോഓർഡിനേറ്ററായി കമൽ ചന്ദ്രൻ, എന്നിവരെയും പിനെ എക്സിക്യൂട്ടീവ് കമ്മിറ്റീ മെംബേർസായി വിപിൻ ജോസഫ്, സിബി മാത്യു, മോൻസ് സി, അരുൺ രാധാകൃഷ്ണൻ, അശ്വതി സരുൺ, ബിബിൻ മാർക്കോസ് എന്നിവരെ തിരഞ്ഞെടുത്തു.