ഐഎച്ച്എം കോളേജിന്റെ ഏഴാമത്തെ ക്യാംപസ് ഓസ്‌ട്രേലിയയിൽ ഉദ്ഘാടനം ചെയ്തു.

ഐഎച്ച്എം കോളേജിന്റെ ഏഴാമത്തെ ക്യാംപസ് ഓസ്‌ട്രേലിയയിൽ ഉദ്ഘാടനം ചെയ്തു.

മെൽബൺ: ഓസ്‌ട്രേലിയൻ നഴ്‌സിങ് വിദ്യാഭ്യാസ രംഗത്ത് ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഐഎച്ച്എൻഎ – ഐഎച്ച്എം ( IHNA – IHM) കോളേജുകളുടെ ഏഴാമത്തെയും മെൽബൺ സിബിഡി (CBD) യിലെ രണ്ടാമത്തെയുമായ ഐഎച്ച്എൻഎ (IHNA) ക്യാംപസ് ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മേരിവാലെ പ്രൈവറ്റ് ഹോസ്പിറ്റലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ലീ ഗാർവുഡ് നിർവഹിച്ചു. ചടങ്ങിൽ ഐഎച്ച്എൻഎസിഇഒ ബിജോ കുന്നുംപുറത്ത് അധ്യക്ഷനായി.

ആലപ്പുഴ സ്വദേശിയായ ബിജോ കുന്നുംപുറത്ത് ഓസ്‌ട്രേലിയയിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് ഐഎച്ച്എൻഎ – ഐഎച്ച്എം. വിവിധങ്ങളായ 19 വിഷയങ്ങളിൽ പ്രതിവർഷം അയ്യായിരത്തോളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഡിപ്ലോമ നഴ്‌സിങ്, മാസ്റ്റർ ഓഫ് നഴ്‌സിങ്, ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് എന്നി കോഴ്‌സുകൾക്കാണ് കൂടുതൽ വിദ്യാർഥികൾ എത്തുന്നത്. 20 വർഷത്തിനുള്ളിൽ 18000 നഴ്‌സുമാരെ ഓസ്‌ട്രേലിയിലേക്ക് കൊണ്ടുവന്നത് ബിജോ തുടക്കം കുറിച്ച എംവിടി ഗ്ലോബൽ വഴിയായിരുന്നു.

തുടർച്ചയായി മൂന്നാം വർഷവും മികച്ച കോളേജിനുള്ള വിക്‌റ്റോറിയ സർക്കാരിന്റെ അവാർഡ് ഐഎച്ച്എൻഎയ്ക്കാണ് ലഭിച്ചത്. ചടങ്ങിൽ ക്യാംപസ് മാനേജർ ജിജോ മാത്യു, സൈമൺ ഷ്വെഗെർട്ട്, സജി കുന്നുംപുറത്ത് എന്നിവർ സന്നിഹിതരായിരുന്നു.