കേരളാ അസോസിയേഷൻ ഓഫ് ടൗൺസ്വില്ലെ 10 വർഷം പൂർത്തിയാക്കുന്നു.

കേരളാ അസോസിയേഷൻ ഓഫ് ടൗൺസ്വില്ലെ 10 വർഷം പൂർത്തിയാക്കുന്നു.

ടൗൺസ്വിൽ: ഓസ്ട്രേലിയയിലെ നോർത്ത് ക്വീൻസ്ലാൻഡിലെ ഏറ്റവും വലിയ മലയാളി സംഘടന ആയ കേരളാ അസോസിയേഷൻ ഓഫ് ടൗൺസ്വില്ലെ പത്തു വർഷം പൂർത്തിയാക്കുന്നു. നിരവധി സേവന പ്രവർത്തങ്ങളിലൂടെയും കലാ സാംസ്കാരിക പ്രവർത്തങ്ങളിലൂടെയും നോർത്ത് ക്വീൻസ്ലാൻഡിലെ മലയാളികൾക്കിടയിലും തദ്ദേശീയർക്കിടയിലും നിറഞ്ഞു നിൽക്കുന്ന ഒരു സംഘടനയാണ് കേരളാ അസോസിയേഷൻ ഓഫ് ടൗൺസ്വിൽ (KAT).

2023 – 2024 വർഷത്തെ പ്രവർത്തനങ്ങൾക്കായി ബിജു ആക്കംപറമ്പിൽ പ്രസിഡന്റ്, പ്രദീപ്കുമാർ നായർ സെക്രട്ടറി, യദുകൃഷ്ണ ടി പി ട്രഷറർ എന്നിവർ ഉൾപ്പെടുന്ന പതിമുന്ന് അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. മികച്ച പ്രവർത്തങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും ഈ വർഷവും ടൗൺസ്വിൽ മലയാളികൾക്കിടയിൽ നിറസാന്നിധ്യമായി കേരളാ അസോസിയേഷൻ ഓഫ് ടൗൺസ്വിൽ (KAT) ഉണ്ടാകുമെന്നു പുതുതായി തെരഞ്ഞെടുത്ത KAT കമ്മിറ്റി അറിയിച്ചു.