കൈരളി തണ്ടേഴ്സ് പെൻറിത്ത് വിജയികൾ

സിഡ്നി: മലയാളി ക്രിക്കറ്റ് ക്ലബ് കൈരളി തണ്ടേഴ്സ് പെൻറിത്ത് കെ.റ്റി. പി ഗെയിൻ കപ്പ് ടി10 ക്രിക്കറ്റ് മൽസരത്തിൽ വിജയികളായി. ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റിലെ ആറു ടീമുകൾ ലീഗ് അടിസ്ഥാനത്തിൽ നടന്ന ടൂർണമെന്റിൽ മെന്റിൽ പങ്കെടുത്തു. ജാമിസൺ പാർക്ക് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മൽസരത്തിൽ സെൻട്രൽ കോസ്റ്റ് സൂപ്പർ കിംഗ്സിനെയാണ് കൈരളി തണ്ടേഴ്സ് പരാജയപ്പടുത്തിയത്. 2016 ൽ സ്ഥാപിതമായ കൈരളി തണ്ടേഴ്സ് പെൻറിത്ത് ന്യൂസൗത്ത് വെയിൽസ് ഫെയർ ട്രേഡിംഗിൽ രജിസ്റ്റർ ചെയ്തതാണ്.

 

കഴിഞ്ഞ ഏതാനും വർഷങ്ങളിലെ പ്രവർത്തനങ്ങളുടെയും കായിക രംഗത്തെ നേട്ടങ്ങളുടെയും ഭാഗമായി ക്ലബിനും സൗത്ത് വെയിൽസ് സ്പോർട്ട്സ് ഡിവിഷനിൽ നിന്നും ഗ്രാൻറും ഓസ്ട്രേലിയൻ സ്പോർട്ട്സ് കൗൺസിൽ അംഗീകാരവും ലഭിച്ചു.2019 ലെ കെ ടി പി ഗെയിൻ കപ്പ്, കെ ടി പി വിൻറർ കോമ്പറ്റീഷൻ, വയോംഗ് കപ്പ് 2021, ബ്ലാക്ക് ടൗൺ ഗ്രേഡ് 6 ഫൈനലിസ്റ്റ് എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ക്ലബിന് കഴിഞ്ഞു. സെൻട്രൽ കോസ്റ്റ് സൂപ്പർ കിങ്ങ്സ് താരം ജോൺ ജെയിംസ് പ്ലയർ ഓഫ് ദി ടൂർണമെന്റ് ആയും വിഷ്ണു മഞ്ചാടി ഫൈനൽ മൽസരത്തിൽ മാൻ ഓഫ് ദ് മാച്ച് ആയും തിരഞ്ഞെടുക്കപ്പെട്ടു. കേശവ് മോഹൻ(ക്യാപ്റ്റൻ) അബിൻ യോഹന്നാൻ (വൈസ് ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ) വിഷ്ണു മഞ്ചാടി, മഹേഷ് പണിക്കർ, നിഥിൻ സണ്ണി, ജോബിൻ ജോയി, ഫിലിപ്പ് മാത്യു, അജിൽ വിജയൻ, ഗണേഷ് സമ, രാജേഷ് ജോർജ്, വിഷ്ണു സുബാഷ്, ജോബിഷ് മാത്യു, ഹരി മേനോൻ, ടോം ജോസഫ് എന്നിവരായിരുന്നു കൈരളി തണ്ടേഴ്സ് ടീമംഗങ്ങൾ.