ഫ്രൂട്ട് വാലി ഓസ്ട്രേലിയ ന്യൂസിലൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉദ്ഘാടനം

ഫ്രൂട്ട് വാലി ഓസ്ട്രേലിയ ന്യൂസിലൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉദ്ഘാടനം

സിഡ്നി: കേരളത്തിലെ കർഷകരുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി 50 ലേറെ വിദേശരാജ്യങ്ങളിലെ 200 പ്രവാസികളുടെ നേതൃത്വത്തിൽ തൊടുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രൂട്ട് വാലി ഫാർമേഴ്സ് പ്രൊഡ്യൂസിങ് കമ്പനിയുടെ സഹകരണത്തോടെ സിഡ്നി ആസ്ഥാനമായി ഫ്രൂട്ട് ഓസ്ട്രേലിയ ന്യൂസിലൻഡ് പ്രൈവറ്റ് ലിമിറ്റഡ് ഇംപോർട്ടന്റ് എക്സ്പോർട്ട്കമ്പനി നിലവിൽ വന്നു. കമ്പനിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 1 വ്യാഴം മെൽബണിലെ കോളിറ്റി ഹോട്ടലിൽ വച്ച് നടത്തപ്പെടും സീറോ മലബാർ സഭയുടെ അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ്‌ ആലഞ്ചേരി നിർവഹിക്കും.

ഫ്രൂട്ട് വാലി കമ്പനിയുടെ അധ്യക്ഷനും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ടുമായ അഡ്വക്കേറ്റ് ബിജു പറയുനിലം കമ്പനിയുടെ ആദ്യ വില്പന നിർവഹിക്കും ഫ്രൂട്ട് വാലി ഓസ്ട്രേലിയ ന്യൂസിലാൻഡ് മാനേജിംഗ് ഡയറക്ടർ ചാർട്ടേഡ് അക്കൗണ്ടന്റുമായ ശ്രീ ജോണിക്കുട്ടി തോമസ് അധ്യക്ഷത വഹിക്കും. കേരളത്തിൻറെ തനത് സുഗന്ധ വിളകളായ ഏലം കുരുമുളക്, ഗ്രാമ്പു, കറിവേപ്പെട്ട തുടങ്ങിയവ ഫ്രൂട്ട് വാലി ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനി വഴി കർഷകരിൽ നിന്ന് നേരിട്ട് സ്വീകരിച്ചു എല്ലാ ഗുണനിലവാരങ്ങളും ഉറപ്പാക്കി ഓഷ്യാന രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്തു കേരളത്തിലെ കർഷകർക്ക് നായ വില ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. നിലവിൽ സിഡ്നി ക്യാമ്പറ എന്നിവിടങ്ങളിലെ ഇന്ത്യൻ സ്റ്റോറികളിൽ ഫ്രൂട്ട് വാലി ഓസ്ട്രേലിയ ന്യൂസിലാൻഡിന്റെ വിവിധ സ്പൈസസ്സുകൾ വിൽപ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.