മെൽബണിൽ ഭൂചലനം; റിക്​ടർ സ്​കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി.

മെൽബണിൽ ഭൂചലനം; റിക്​ടർ സ്​കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി.

സൺബറി: മെൽബണിന് പടിഞ്ഞാറ് സൺബറിയിൽ റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച വൈകുന്നേരം 11:41 ഓടെ കെട്ടിടങ്ങൾ കുലുങ്ങിയതായി മെൽബൺ നിവാസികൾ റിപ്പോർട്ട് ചെയ്തു. സൺബറി മെൽബൺ നഗരത്തിന് വടക്ക്-പടിഞ്ഞാറ് 40 കിലോമീറ്റർ അകലെയാണെങ്കിലും ഭൂകമ്പത്തിന്റെ ആഘാതം സി ബി ഡിയിലും അനുഭവപ്പെട്ടു. വടക്ക് ബെൻഡിഗോ വരെയും തെക്ക് ഹൊബാർട്ട് വരെയും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

2021 സെപ്റ്റംബറിൽ മെൽബണിൽ ഭൂകമ്പമുണ്ടായപ്പോൾ, ചാപ്പൽ സ്ട്രീറ്റ് ഷോപ്പിംഗ് സ്ട്രിപ്പിൽ ഉൾപ്പെടെ ചില നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. വിക്ടോറിയയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂകമ്പമായിരുന്നു അത്, റിക്​ടർ സ്​കെയിലിൽ 5.9 തീവ്രത അന്ന് രേഖപ്പെടുത്തി, എന്നാൽ അതിന്റെ പ്രഭവകേന്ദ്രം മെൽബണിൽ നിന്ന് 130 കിലോമീറ്റർ കിഴക്ക് വുഡ്സ് പോയിന്റായിരുന്നു.