വാഗ്ഗ വാഗ്ഗ സെൻറ് മേരീസ് പള്ളിയിൽ ഇടവക മെത്രാപോലിത്ത വിശുദ്ധ കുർബാന അർപ്പിച്ചു.

വാഗാ വാഗാ സെൻറ് മേരീസ് പള്ളിയിൽ ഇടവക മെത്രാപോലിത്ത വിശുദ്ധ കുർബാന അർപ്പിച്ചു.

വാഗ്ഗ വാഗ്ഗ: മലങ്കര സഭയുടെ ചെന്നൈ ഭദ്രാസനാധിപൻ അഭി. ഗീവർഗീസ് മാർ ഫിലക്സിനോസ് മെത്രാപോലിത്ത വാഗ്ഗ വാഗ്ഗ ഇടവകയിൽ സന്ദർശനം നടത്തുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. ചെന്നൈ ഭദ്രാസനാധിപനായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായാണ് അഭി. മെത്രാപോലിത്ത വാഗ്ഗ വാഗ്ഗ ഇടവക സന്ദർശിക്കുന്നത്. ഫാ. ജെയിംസ് ഫിലിപ്പ്, ഇടവക ട്രസ്റ്റി ജോയിക്കുട്ടി മാത്യു, ഇടവക സെക്രട്ടറി ടോം ജോസഫ് എന്നിവർ ചേർന്നു മെത്രാപോലിത്തയെ സ്വീകരിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ ഫാ. ജെയിംസ് ഫിലിപ്പ് അധ്യക്ഷത വഹിക്കുകയും, ഇടവക മെത്രോപ്പോലീത്ത വചന സന്ദേശം നൽകുകയും, ഇടവക സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഫാ. അജി കെ വർഗീസ് (മെൽബൺ സെൻറ് മേരീസ് കത്തീഡ്രൽ വികാരി), ജോൺസൻ മാമ്മലശ്ശേരി, കുരിയൻ മാത്യു, സബിൻ ജോർജ്, ഷെറിൻ, ലിനി കുരിയൻ എന്നിവർ ആശംസ അറിയിച്ചു.