കലയുടെയും രുചികളുടെയും വിസ്‌മയം SWAAD 2023 ബ്രിസ്‌ബെയ്‌നിൽ.

കലയുടെയും രുചികളുടെയും വിസ്‌മയം SWAAD 2023 ബ്രിസ്‌ബെയ്‌നിൽ.

മക്കെൻസി: ബ്രിസ്‌ബേൻ ഗവൺമെന്റും സെൻറ് ജോർജ് ഓർത്തഡോക്സ്‌ ദേവാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന SWAAD 2023 ഈ മാസം 27 -ആം തീയതി ശനിയാഴ്ച്ച രാവിലെ 11 മണിക്ക് രാഷ്ട്രീയ സാമൂഹിക നേതാക്കളുടെ ആഭിമുഖ്യത്തിൽ ഉദ്‌ഘാടനം ചെയ്യപ്പെടുന്നു. തദവസരത്തിൽ ഭാരതീയ കലാരൂപങ്ങളും വിവിധ രാജ്യങ്ങളിലെ കലാരൂപങ്ങളും SWAAD 2023 -ന്റെ വേദിയിൽ അവതരിപ്പിക്കപ്പെടുകയും ഭാരതീയ രുചിഭേദങ്ങളുടെ കലവറയിൽ പാകം ചെയ്‌ത സ്വാദൂറുന്ന വിഭവങ്ങൾ വിവിധ സ്റ്റാളുകളിൽ ഭക്ഷണ പ്രേമികൾക്കായി ഒരുക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ എല്ലാ നല്ലവരായ ആളുകളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

Address:
St George Indian Orthodox Church
479 Mount Petrie Rd,
MacKenzie QLD 4156

വാർത്ത: ബിജോ മാത്യു