ഡോ. സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര ഓസ്ട്രേലിയയിൽ

ഡോ. സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര ഓസ്ട്രേലിയയിൽ

മലയാളത്തിൻ്റെ പ്രീയപ്പെട്ട എഴുത്തുകാരനും, വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ ഡോ: സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ നടക്കുന്നു. ഓസ്ട്രേലിയയിലെ സാംസ്കാരിക സംഘടനയായ നവോദയ ഓസ്ട്രേലിയയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മെയ് 12-ന് പെർത്തിൽ ‘മതനിരപേക്ഷതയും മത ജീവിതവും’ എന്ന വിഷയത്തിലും, 13-ന് മെൽബണിൽ ‘മാധ്യമങ്ങളും ജനാധിപത്യവും’ എന്ന വിഷയത്തിലും, 14-ന് ആഡ്ലൈഡിൽ ‘വർഗ്ഗീയതയുടെ ആധാരങ്ങൾ’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. മെയ് 20-ന് സിഡ്ണിയിൽ ‘ഭരണഘടനയിലെ സാമൂഹിക ദർശനം’ എന്ന വിഷയത്തിലും, 21ന് ബ്രിസ്ബനിൽ ‘ഗാന്ധിയുടെ വർത്തമാനം’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. ബ്രിസ്ബനിൽ ആരംഭിക്കുന്ന ലൈബ്രറി യുടെ ഉദ്ഘാടനവും തദവസരത്തിൽ അദ്ദേഹം നിർവഹിക്കും. കൂടാതെ മെൽബണിൽ നടക്കുന്ന നാടകോൽസവത്തിലും സംബന്ധിക്കും.

പ്രഭാഷണ പരിപാടിയിലേക്ക് എല്ലാ മലയാളികളേയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി നവോദയ ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ