കെസിസിഒ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കെസിസിഒ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കാൻബറ: ക്നാനായ കാത്തോലിക് കോൺഗ്രസ് ഓഫ് ഓഷ്യാന 2023–2024 കാലഘട്ടത്തിലെ ഭാരവാഹികളെ ഫെബ്രുവരി 25-നു നടന്ന തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുത്തു. ഡയസ്‌പറ ക്നാനായ കാത്തോലിക് കോൺഗ്രസിന്റെ (ഡികെസിസി) നാലംഗ സംഘടനകളിൽ ഒന്നായ കെസിസിഒയിൽ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ ക്നാനായ സംഘടനകൾ അംഗമായി പ്രവർത്തിക്കുന്നു.

ഫെബ്രുവരി 25-നു മുൻ കെസിസിഒ അധ്യക്ഷന്മാരും തിരഞ്ഞെടുപ്പ് കമ്മീഷണന്മാരുമായ ബിനു തുരുത്തിയിൽ, ഡെന്നിസ് കുടിലിൽ, സജിമോൻ വരാകുകാലായിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞ മാർച്ച് 18-നു ഓസ്‌ട്രേലിയൻ തലസ്ഥാന നഗരിയായ കാൻബറയിൽ വെച്ച് നടക്കും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിനന്ദനങ്ങൾ അറിയിച്ചു.

ഭാരവാഹികൾ: പ്രസിഡന്റ്: സജികുന്നുംപുറം (മെൽബൺ), വൈസ് പ്രസിഡന്റ്: റോബിൻ തോമസ് മാവേലി പുത്തൻപുരയിൽ (കാൻബറ), സെക്രട്ടറി: ഷോജോ ലൂക്കോസ് തെക്കേ വലയിൽ (ബ്രിസ്ബെയ്ൻ), ജോയിന്റ് സെക്രട്ടറി: ജോജി തോമസ് ചിറയത്ത് (പെർത്ത്), ട്രഷറർ മൈക്കിൾ ജോസഫ് പാട്ടകുടിലിൽ (സിഡ്‌നി), എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങൾ: ജോബി സിറിയക് എറിക്കാട്ട് (ന്യൂസിലൻഡ്), ടോണി തോമസ് ചൂരവേലിൽ (ടൗൺസ് വില്ല).