കോടിയേരിയുടെ വിയോഗം: മെൽബണിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.

കോടിയേരിയുടെ വിയോഗം: മെൽബണിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.

മെൽബൺ: മുൻ മന്ത്രിയും സിപിഎം നേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ വിക്ടോറിയ മലയാളി സീനിയേഴ്‌സ് അസോസിയേഷൻ അനുസ്മരണയോഗം സംഘടിപ്പിച്ചു. ആഭ്യന്തര മന്ത്രിയായിരുന്ന ഘട്ടത്തിൽ മെൽബൺ സന്ദർശിച്ച കോടിയേരി ബാലകൃഷ്ണനു മെൽബണിലെ ആദ്യകാല മലയാളികൾ ചേർന്ന് സ്വീകരണം സംഘടിപ്പിച്ചിരുന്ന കാര്യം അനുസ്മരണ സമ്മേളനത്തിലെ ആമുഖ പ്രസംഗത്തിൽ മാധ്യമ പ്രവർത്തകനായ തിരുവല്ലം ഭാസി ഓർമ്മിപ്പിച്ചു. സൗമ്യനായ കോടിയേരിയുടെ വിയോഗം കേരളത്തിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിനു കനത്ത നഷ്ടം തന്നെയാണ്. എച്ച്. ഡേവിഡ്, സബിത കിഷോർ, തങ്കപ്പൻ പട്ടത്ത് എന്നിവർ സംസാരിച്ചു.