ഓസ്ട്രേലിയൻ മലയാളികൾക്കു വിദഗ്ധ ഡോക്ടർമാരുടെ ഉപദേശം തേടാൻ അവസരം

ഓസ്ട്രേലിയൻ മലയാളികൾക്കു വിദഗ്ധ ഡോക്ടർമാരുടെ ഉപദേശം തേടാൻ അവസരം

കൊച്ചി: ഓസ്ട്രേലിയൻ മലയാളികൾക്കു സ്പെഷ്യാൽറ്റി ചികിത്സയ്ക്കു വിദഗ്ധ ഡോക്ടർമാരുടെ ഉപദേശം ലഭ്യമാക്കാനുള്ള പദ്ധതിയുമായി രാജഗിരി ആശുപത്രി. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ ഓസ്ട്രേലിയ ഘടകവുമായി ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.

വെബ്സൈറ്റ് വഴിയുള്ള ചികിത്സാ സംശയങ്ങൾക്കു 48 മണിക്കൂറിനുള്ളിൽ മറുപടി നൽകും. അൻപതോളം സ്പെഷ്യൽറ്റി വിഭാഗങ്ങളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നു രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. ഓസ്ട്രേലിയൻ പ്രവാസി മലയാളികളുടെ നാട്ടിലുള്ള മാതാപിതാക്കൾക്കായി ‘ഫാമിലി കണക്ട്’ എന്ന പദ്ധതിയും തുടങ്ങി. നാട്ടിലേക്ക് എത്താതെ തന്നെ മാതാപിതാക്കളുടെ ചികിത്സാ കാര്യങ്ങൾ നിർവഹിക്കാൻ ഇതുവഴി കഴിയും.

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ സ്പീക്കർ കാർട്ടിസ് പിറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ മാർക് ക്രെയ്‌ഗ്, വൈവേറ്റ് ഡിആത്, ജയിംസ് മാർട്ടിൻ എംപി, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ പ്രസിഡന്റും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ഡയറക്ടറുമായ റോബർട്ട് കുര്യാക്കോസ്, ഫാമിലി കണക്ട് കോ ഓർഡിനേറ്റർ ബിനോയ് തോമസ്, സാമൂഹിക പ്രവർത്തകൻ ഷാജി തെക്കിനെത്ത്, മുതിർന്ന ടൂറിസം വ്യവസായി വി.ടി. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. ഫാമിലി കണക്ട് നമ്പർ: 0401291829 (ഓസ്ട്രേലിയ).