വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ അന്തരിച്ചു.

വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ അന്തരിച്ചു.

ടോക്കിയോ: ജപ്പാനിന്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ (67) അന്തരിച്ചു. രാവിലെയായിരുന്നു മുൻ പ്രധാനമന്ത്രിക്ക് നേരെ അക്രമി വെടിയുതിർത്തത്. പരിക്കേറ്റ് ചികിത്സയിൽ കഴിയവേയാണ് അന്ത്യം. പടിഞ്ഞാറൻ ജപ്പാനിലെ നാര മേഖലയിലാണ് ആക്രമണമുണ്ടായത്.

ജപ്പാൻ നാവികസേന മുൻ അംഗമാണ് ആബെയെ വെടിവെച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ 41 കാരനായ ടെസൂയ യമഗാമിയാണെന്ന് തിരിച്ചറിഞ്ഞു. നാര മേഖലയിൽ വസിക്കുന്നയാളാണ് യമഗാമി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ സ്വയം നിര്‍മിച്ച തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നു സൂചനയുണ്ട്. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിൽ ആബെ പ്രസംഗിച്ചുകൊണ്ടിരിക്കെ അക്രമി പിന്നിലൂടെയെത്തി വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ജപ്പാൻ സമയം 11.30-ഓടെയായിരുന്നു ആക്രമണമുണ്ടായത്.

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് വെടിയേറ്റു; ആരോഗ്യനില അതീവ ഗുരുതരം.