അപൂർവ്വമായ നീല ലോബ്‌സ്റ്ററിനെ കണ്ടെത്തി.

അപൂർവ്വമായ നീല ലോബ്‌സ്റ്ററിനെ കണ്ടെത്തി.

യുഎസിലെ ലാഴ്‌സ് ജോഹന് സമീപം പോർട്ട്‌ലാൻഡ് സമുദ്രതീരത്ത് നിന്നാണ് ‘ബ്ലൂ ലോബ്‌സ്റ്ററിനെ’ കണ്ടെത്തിയത്. ലോബ്‌സ്റ്ററിനെ കിട്ടിയ ലാഴ്‌സൺ എന്ന മീൻപിടുത്തക്കാരൻ ഇതിന്റെ ചിത്രം ഉടൻ തന്നെ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു. എന്നാൽ അത് ഇനിയും വളരേണ്ടതുണ്ടെന്നും അതിനാൽ കടലിലേക്ക് തന്നെ തിരികെ നിക്ഷേപിക്കുകയാണെന്നും ലാഴ്‌സൺ തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തിരുന്നു.

ലാര്‍സന്‍ ട്വിറ്ററില്‍ ജൂലായ് മൂന്നിന് ഷെയര്‍ ചെയ്ത മനോഹരമായ നീലനിറത്തിലുള്ള ലോബ്‌സ്റ്ററിന്റെ ചിത്രം ഇതിനോടകം തന്നെ വൈറലാണ്. ഒറ്റദിവസം കൊണ്ട് തന്നെ അഞ്ച് ലക്ഷത്തിലധികം ലൈക്കുകളാണ് ലാഴ്‌സണിന്റെ ട്വീറ്റ് നേടിയത്.

ഇരുപത് ലക്ഷത്തില്‍ ഒന്ന് മാത്രമാണ് നീല നിറത്തിലുള്ളതിനെ കാണാന്‍ സാധിക്കുക എന്ന് യൂണിവേഴ്‌സിറ്റി ഓഫ് മെയ്‌നിലെ ലോബ്‌സ്റ്റര്‍ ഇന്‍സ്റ്റിട്യൂട്ട് പറയുന്നു. ശരീരത്തിലെ ചില പ്രോട്ടീനുകളുടെ അളവിലുണ്ടാകുന്ന വര്‍ധനവാണ് ലോബ്‌സ്റ്ററുകളിലെ നീല വര്‍ണത്തിന് കാരണമാകുന്നത്.