ബലൂച് വിമതർ പാക് സൈനിക ക്യാംമ്പുകൾ ആക്രമിച്ചു; നിരവധി മരണം.

ബലൂച് വിമതർ പാക് സൈനിക ക്യാംമ്പുകൾ ആക്രമിച്ചു; നിരവധി മരണം.

കറാച്ചി: പാക്കിസ്ഥാൻ സേനയ്‌ക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തി ബലൂചിസ്താൻ വിമോചന പോരാളികൾ. തുർബാട്ടിലുള്ള പാക്കിസ്ഥാൻ നേവൽ ബേസിനെതിരെയാണ് ബലൂച് പോരാളികൾ ഇന്നലെ ആക്രമണം അഴിച്ചുവിട്ടത്. പാക്കിസ്ഥാനിലെ പ്രശ്നബാധിത പ്രവിശ്യയായ ബലൂചിസ്ഥാനിൽ 2 സൈനിക ക്യാംപുകൾക്കു നേരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആ‍ർമി (ബിഎൽഎ) ഏറ്റെടുത്തു. പ്രദേശത്ത് രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്.

ബലൂചിസ്താനിലെ കെച്ചിനും പഞ്ച്ഗുറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മലയോര പ്രദേശമായ ബൾഗട്ടറിലാണ് ആക്രമണം നടക്കുന്നത്. നിരവധി പാക് സൈനികർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം പഞ്ച്ഗുർ, നുഷ്‌കി എന്നിവിടങ്ങളിലെ പാക് സൈനിക ക്യാമ്പുകൾക്ക് നേരെയാണ് ബലൂച് പോരാളികൾ ആക്രമണം നടത്തിയത്. നൂറിലധികം മരണം ഉണ്ടായതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് പാക്കിസ്ഥാൻ തങ്ങളുടെ മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻ നെറ്റ് വർക്കുകൾ വിച്ഛേദിച്ചിട്ടുണ്ടെന്നും ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടു. ബലൂചിസ്താൻ നടത്തിയ ആക്രമണത്തിന് വൻ തിരിച്ചടി നൽകിയെന്നാണ് പാക് സൈന്യത്തിന്റെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത് തെറ്റാണെന്നാണ് ബലൂചിസ്താൻ വ്യക്തമാക്കുന്നത്.

ബലൂചിസ്ഥാൻ: പാക്കിസ്ഥാന് നഷ്ടമാകുമോ?