പെർത്ത്: പെർത്തിലെ കോൺഗ്രസ് അനുഭാവികളെ മുഴുവൻ ഒരു കുടക്കീഴിൽ നിർത്തുന്ന ഒരു കൂട്ടായ്മ എന്ന ദീർഘനാളത്തെ സ്വപ്നസാക്ഷാത്കാരതിന് സാക്ഷികളാകാൻ നൂറുകണക്കിന് കോൺഗ്രസ് അനുഭാവികൾ ഒത്തുചേർന്നു.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ഷെല്ലിയിലെ കൊറിൻന്ത്യൻ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സ് ധന്യ മുഹൂർതത്തിന് ഊർജ്ജമായി. വൈകുന്നേരം ആറുമണിയോടെ പ്രോഗ്രാമുകൾക്ക് തുടക്കമായി. ഒഐസിസി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ശ്രീമാൻ തോമസ് ഡാനിയേൽ സ്വാഗതം അർപ്പിച്ച് പ്രിയദർശിനിയുടെ രൂപീകരണത്തെ കുറിച്ചും ലക്ഷ്യത്തെക്കുറിച്ച് വിശദ്ധികരിച്ചു. പ്രിയദർശിനിയുടെ പ്രസിഡൻസ് ശ്രീമാൻ സുഭാഷ് മങ്ങാട് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഒ ഐസിസി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ജെനീഷ് ആന്റണി, ജിജോ ജോസഫ്, ബിജു ആന്റണി, തോമസ് മാത്യു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി പോളി ചെമ്പൻ ആദ്യ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ശ്രീലേഖ ശ്രീകുമാറിന് ആദ്യ മെമ്പർഷിപ്പ് വിതരണം നല്കി നിർവഹിച്ചു. ട്രഷറർ പ്രബീത് പ്രേംരാജ് നന്ദിയും രേഖപ്പെടുത്തി. ജിസ്മോൻ ജോസ്, അനീഷ് ലൂയിസ്, ജോജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മിറ്റി ഈ പ്രോഗ്രാം വിജയകരമായി നടത്തുന്നതിന് കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നിരവധി കലാപരിപാടികൾ പ്രോഗ്രാമിനെ മാറ്റുകൂട്ടി. ശ്രീമാൻ ബേസിൽ വടശ്ശേരി പി ടി തോമസ് അനുസ്മരണ ഗാനം ആലപിച്ചു.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമാരായ ടി സിദ്ദിഖ് കൊടിക്കുന്നിൽ സുരേഷ് കൂടാതെ ലീഡർ കെ മുരളീധരൻ എംപി, ബെന്നി ബഹനാൻ എം പി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംഎൽഎ മാരായ റോജി എം ജോൺ, എം വിൽസൺന്റ്, മുൻ മന്ത്രി വി എസ് ശിവകുമാർ, ശബരിനാഥ്, ഐഎൻടിയുസി നേതാക്കൾ, രമേശ് പിഷാരടി, ഒ ഐ സി സി നാഷണൽ പ്രസിഡന്റ് ബിനോയ് ഹൈനസ് തുടങ്ങി നിരവധി നേതാക്കൾ അനുഗ്രഹിച്ച് ആശംസകളർപ്പിച്ചു. ലോകമാകെയുള്ള കോൺഗ്രസുകാരായ പ്രവാസി മലയാളികൾക്ക് മാതൃകയാകും വിധം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തുന്നതിനായി ഒരു 25അംഗ കമ്മിറ്റിക്ക് രൂപം കൊടുത്തു. പ്രസ്തുത കമ്മിറ്റി കൂടി പ്രിയദർശിനിയുടെ അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതായിരിക്കും.
വാർത്ത : തോമസ് ഡാനിയേൽ
LATEST UPDATES
ഷാര്‍ക് ഹൈബ്രിഡ് പിക് അപ് ട്രക്ക് അവതരിപ്പിച്ച് ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി.
ഇലട്രിക് ട്രക്കുമായി ബിവൈഡി. പൂര്‍ണമായും വൈദ്യുതിയില്‍ 100 കി.മീ വരെ സഞ്ചരിക്കാനാവുന്ന ഈ… ∞
പാക് അധീന കശ്മീർ താത്കാലികമായി നഷ്ടമായത് ചിലരുടെ കഴിവില്ലായ്മയും പിഴവും കാരണം: എസ് ജയശങ്കർ.
നാസിക്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിനെയും കോൺഗ്രസിനെയും പരോക്ഷമായി വിമർശിച്ച്… ∞
മസ്തിഷ്ക അർബുദം സ്വയം ചികിത്സിച്ച് ഭേദമാക്കി, 57-കാരനായ ഡോക്ടർക്ക് ഓസ്ട്രേലിയൻ ഓഫ് ദി ഇയർ അവാർഡ്.
സ്വയം കണ്ടെത്തിയ ചികിത്സാ രീതിയിലൂടെ തന്റെ മസ്തിഷ്ക അർബുദം 57-കാരനായ പ്രൊഫസർ റിച്ചാർഡ്… ∞
വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റേബാക്ക് വ്യവസ്ഥകളിൽ ജൂലൈ 1 മുതൽ മാറ്റം; ഇന്ത്യക്കാർക്ക് ഗുണകരം.
കാൻബറ: ഓസ്ട്രേലിയയിൽ വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകൾ ജൂലൈ 1 മുതൽ… ∞
ഓസ്ട്രേലിയൻ സെനറ്റ് തിരഞ്ഞെടുപ്പിൽ ജേക്കബ് തരകൻ വടക്കേടത്ത് ലിബറൽ പാർട്ടി സ്ഥാനാർഥി.
കാൻബറ: 2025 ഏപ്രിൽ–മേയിൽ നടക്കുന്ന ഓസ്ട്രേലിയൻ സെനറ്റ് (ഇന്ത്യയിലെ രാജ്യസഭയ്ക്കു തുല്യം) തിരഞ്ഞെടുപ്പിൽ… ∞
ശ്രീ. അല്‍ഫോണ്‍സ് ജോസഫ് കാൻബറയിൽ ലൈവ് ബാന്റുമായി എത്തുന്നു
കാൻബറ: സംഗീത ലോകത്തെ ഒഴിച്ചുകൂടാനാവാത്ത അതുല്യ പ്രതിഭ ശ്രീ. അല്‍ഫോണ്‍സ് ജോസഫ് കാൻബറയിൽ… ∞
സ്റ്റീഫൻ ദേവസ്സി സംഗീത മാമാങ്കം ജൂലൈ 21 ന്
മെൽബണിൽ സ്റ്റീഫൻ ദേവസ്സി സംഗീത മാമാങ്കം ജൂലൈ 21 ന് മെൽബൺ: മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരൻ ശ്രീ. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ… ∞
പാക് അധീന കാശ്മീരിൽ ജനകീയ പ്രക്ഷോഭം; സ്വാതന്ത്യം ആവശ്യപ്പെട്ടു ജനങ്ങൾ തെരുവിൽ.
ന്യൂഡൽഹി: വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെ പാക് അധീന കാശ്മീരിൽ ജനങ്ങളുടെ പ്രക്ഷോഭം.… ∞
ഇറാനിലെ ചബഹാർ തുറമുഖം ഇന്ത്യ ഏറ്റെടുത്തു; പാക്കിസ്ഥാനും ചൈനയ്ക്കും മറുപടി.
ന്യൂഡൽഹി: ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനം ഇന്ത്യ ഏറ്റെടുത്തു. തുറമുഖത്തിന്റെ നടത്തിപ്പുമായി… ∞
നാലാംഘട്ട വോട്ടെടുപ്പിൽ 64% പോളിങ്; വാരാണസിയിൽ മോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ടത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. ഇതുവരെയുള്ള കണക്കുകൾപ്രകാരം 67% പോളിങ്… ∞