സുവനീർ പ്രകാശനവും സംഗീത സന്ധ്യയും 

സിഡ്‌നി: ബെഥേൽ മാർത്തോമാ ഇടവകയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിപ്രസിദ്ധീകരിക്കുന്ന സുവനീറിന്‍റെ പ്രകാശന കർമ്മവും ,വി നാഗൽ  സംഗീത സന്ധ്യയും മാർച്ച് 17 ശനിയാഴ്ച വൈകിട്ട് 6 മണിക്ക്  പാർക് സൈഡ്  ദേവാലയത്തിൽ വെച്ച്  നടക്കും .ഒപ്പം ‘കൃപയുടെ കാൽ നൂറ്റാണ്ട് ‘ എന്ന ഡോക്യൂമെന്ററിയും പ്രദർശിപ്പിക്കും.

പ്രശസ്ത ജർമ്മൻ മിഷിനറിയായ വി .നാഗൽ രചിച്ചു ഈണമിട്ട ഗാനങ്ങളാണ് സംഗീത സന്ധ്യയിൽ അരങ്ങേറുക.കേരളത്തിലെത്തി മലയാള ഭാഷ പഠിച്ചു ‘സമയമാം രഥത്തിൽ ‘ എന്ന പ്രശസ്ത  ഗാനമുൾപ്പെടെ  നിരവധി    ഗാനങ്ങളുടെ സൃഷ്ടാവാണ് വി .നാഗൽ .അതോടൊപ്പം  ഇംഗ്ലീഷിലെ പ്രശസ്തമായ പല ഗാനങ്ങളും മലയാളത്തിലേക്ക് അദ്ദേഹം തർജ്ജിമ ചെയ്യുകയും ചെയ്തു .സിഡ്‌നിയിലെ പ്രശസ്ത ഗായകർക്കൊപ്പം വിവിധ ഗായകസംഘങ്ങളും ഗാനങ്ങൾ ആലപിക്കും .സൺഡേ സ്‌കൂൾ കുട്ടികൾ അവതരിപ്പിക്കുന്ന മൈമും സംഗീത സന്ധ്യയുടെ ഭാഗമായി നടക്കും.

കൂടുതൽ വിവരങ്ങൾക്ക്    

റവ തോമസ് കോശി -0400221158

എബ്രഹാം ജോർജ് 0408640667

ബിനു വി ജോർജ് 0426848390

നെബു ചെറിയാൻ 0407912091 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്