മോഹൻലാൽ സ്റ്റാർ നൈറ്റ് – ടിക്കറ്റ് ലോഞ്ച് ഡിസംബർ 10 ഞായറാഴ്ച

സിഡ്നി: ഓസ്ട്രേലിയ ആവേശ പൂർവം കാത്തിരിക്കുന്ന മോഹൻലാൽ സ്റ്റാർ നൈറ്റ് 2018 സിഡ്നി ഷോയുടെ ടിക്കറ്റ് ലോഞ്ചിങ്ങ് ഡിസംബർ 10 ഞായറാഴ്ച ഒട്ട്ലാൻഡ്സ് ഗോൾഫ് ക്ലബ്ബിൽ വെച്ച് നടക്കും . മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താരം നാല് പതിറ്റാണ്ടോളമായി അഭിനയ രംഗത്തുണ്ടെങ്കിലും ആദ്യമായാണ് ഒരു സ്റ്റേജ് ഷോയുമായി ഓസ്ട്രേലിയൻ മണ്ണിലെത്തുന്നത്. താരരാജാവിന്‍റെ നക്ഷത്ര രാവ് ചരിത്ര സംഭവമാക്കാൻ 3500 ലധികം പേർക്കിരിക്കാവുന്ന ഒളിമ്പിക് പാർക്കിലെ ‘ക്വയ് സെന്റർ ‘ ആണ് വേദിയാവുന്നത് .

 2018 ജൂൺ 9 ശനിയാഴ്ചയാണ് നക്ഷത്രരാവ് അരങ്ങേറുക. മോഹൻലാലിനെ കൂടാതെ MG ശ്രീകുമാർ , ശ്രേയ ജയ്ദീപ്, പ്രീതി വാരിയർ, റഹ്മാൻ എന്നീ ഗായകരും , നൃത്തച്ചുവടുകളുമായി മീര നന്ദൻ , പ്രയാഗ മാർട്ടിൻ എന്നിവരും കോഴിക്കോടൻ ചിരിയിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരം ഹരീഷ് പെരുമണ്ണ , അനിൽ ബേബി , ദേവരാജ് തുടങ്ങയവരും ,ലൈവ് ഓർക്കസ്ട്രേഷനു മാറ്റുകൂട്ടാൻ എട്ടോളം പ്രതിഭകളും അടക്കം മുപ്പതോളം പേരാണ് സംഘത്തിലുണ്ടാവുക.

2017 ഡിസംബർ 10 ഞായറാഴ്ച രാത്രിമുതൽ ടിക്കറ്റുകൾ www.mohanlal.com.au എന്ന വെബ്സൈറ്റിൽ ലഭ്യമാകും.SATHYAM EVENTS, VIP EVENTS WORLD എന്നിവരാണ് മോഹൻലാൽ സ്റ്റാർ നൈറ്റിന്റെ സിഡ്നിയിലെ സംഘാടകർ. കൂടുതൽ വിവരങ്ങൾക്ക് : വിപിൻ : 0470293581 സത്യരാജ് 0412211627