ഓസ്‌ട്രേലിയൻ നഴ്സ്സിങ് സാധ്യതകളെ കുറിച്ച് സെമിനാർ

മെൽബൺ : പതിനായിരത്തിലേറെ നഴ്‌സുമാർ കുടിയേറിയ ഓസ്‌ട്രേലിയിൽ വരുംകാല തൊഴിൽ സാധ്യതകളെ കുറിച്ചും ആവശ്യം വേണ്ട പഠന മികവിനെ കുറിച്ചും ഓസ്‌ട്രേലിയിലെ പ്രമുഖ നഴ്‍സിങ് വിദ്യാഭ്യാസ സ്ഥാപനമായ ഹെൽത്ത് കരിയർ ഇന്റർ നാഷണൽ ( IHNA ) ചെയർമാൻ ബിജോ കുന്നുംപുറത്ത് കേരളത്തിലെ നഴ്‌സിംഗ് വിദ്യാർത്ഥികളുമായി ആശയ വിനിമയം നടത്തുന്നു ..കേരളത്തിൽ GNM പാസായവർക്ക്‌ പുതിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഓസ്‌ട്രേലിയൻ നഴ്‌സിംഗ് രജിസ്‌ട്രേഷൻ ലഭ്യമാക്കാൻ കഴിയുന്ന അവസരത്തെ കുറിച്ചും വിശദികരിക്കും .

നവംബർ 30 നു കൊച്ചിയിലെ ഒലിവ് ഡൌൺ റ്റൗന്നിൽ വച്ചും ഡിസംബർ ഒന്നിന് കോട്ടയത്തെ വിൻഡ്സർ കാസ്റ്റിൽ വച്ചും രാവിലെ പത്തു മണിമുതൽ വൈകുന്നേരം നാലുമണിവരെ നഴ്‍സിങ് ഉദ്ദ്യോഹാർത്ഥികളുമായി സംവദിക്കുക . പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ Kochi – + 91484 234464 , kottayam – + 91481 2303078 നമ്പറിൽ ബന്ധപെടുക .

 

വാത്ത : എബി പൊയ്ക്കാട്ടി