മെൽബണിൽ പ്രൊഫഷണൽ ബാഡ്മിന്റനിൽ മലയാളി ക്ലബ്ബുകൾ സജീവമാകുന്നു.

മെല്‍ബണ്‍: മെൽബണിൽ സ്‌ഥിരതാമസമാക്കിയ മലയാളികളുടെ സജീവ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമാവുകയാണ് ബാഡ്മിന്റൺ ടൂർണമെന്റുകൾ. ബാഡ്മിന്റൺ കളിയിൽ മലയാളികൾക്കുള്ള താൽപ്പര്യവും കഴിവും മുതലാക്കിക്കൊണ്ടു മെൽബണിലെ പ്രൊഫഷണൽ ബാഡ്മിന്റണിൽ സ്വന്തമായി കൈയ്യൊപ്പ് പതിപ്പിക്കുന്ന മലയാളി ക്ളബ്ബുകൾ വരും തലമുറയ്ക്കുള്ള പരിശീലനവും നടത്തി വരുന്നു. MSCA,FOB,SYNERGY എന്നിവ അതിൽ ചിലത് മാത്രം.

 

മെൽബൺ നോർത്തിലുള്ള ഫ്രണ്ട്‌സ് ഓഫ് ബാഡ്മിന്റൺ ക്ലബ്ബിന്റെ ആറാമത് ലീഗിന്റെ അതി വാശിയേറിയ ഫൈനലിൽ Fighter Bulls നെ പരാജയപ്പെടുത്തി Stomping Elephants കപ്പ് നേടി. നാല് അംഗങ്ങൾ വീതമുള്ള നാല് ടീമുകൾ 27 ആഴ്ച്ചകൾ കളിച്ചത്തിൽ നിന്നും കൂടുതൽ പോയ്ന്റ്സ് നേടിയ രണ്ടു ടീമുകൾ ആയിരുന്നു ഫൈനലിൽ കളിച്ചത്.Kilsyth കേന്ദ്രമായുള്ള Synergy badminton club ഉം FOB യും ആയി എല്ലാ വർഷവും നടത്തുന്ന ടൂർണമെന്റ് 2016 ൽ Synergy ക്ലബ്ബും 2017 ൽ FOB ഉം വിജയിച്ചിരുന്നു.

മെൽബണിലെ 5 ക്രിസ്തീയ സഭകൾ തമ്മിലുള്ള STEFM ബാഡ്മിന്റൺ ടൂർണമെന്റ് ജനപങ്കാളിത്തം കൊണ്ടും സംഘടന മികവുകൊണ്ടും കഴിഞ്ഞ ഒരു ദശാബ്ദത്തിനടുത്തു പ്രശസ്തമാണ്.Badminton Victoria യുടെ അനുമതിയും സഹകരണത്തോടെയുമു ള്ള വളരെയധികം ടൂർണമെന്റുകൾ എല്ലാ വർഷവും വിജയകരമായി നടത്തി കഴിവ് തെളിയിച്ചിരിക്കുകയാണ് മെൽബണിലെ മലയാളി സമൂഹം.

 

വാത്ത : എബി പൊയ്ക്കാട്ടി