ഓസിന്റ് കെയര്‍ ധനശേഖരണാര്‍ത്ഥം ഗസല്‍ സന്ധ്യ നവംമ്പര്‍ 25 ന് സിഡ്നിയില്‍

സിഡ്നി:പ്രശസ്ത ജീവ കാരുണ്യ സംഘടനയായ ഓസിന്റ് കെയറും,ആര്‍ ട്ട് കലക്ട്ടീവും സംയുക്തമായി അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ നവംമ്പര്‍ 25 ന്‌ വൈകുന്നേരം 6 മണിക്ക് സിഡ്നിയിലെ കാര്‍ലിങ്ങ് ഫോര്‍ഡ് ഡണ്‍മൂര്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധന സമാഹരണം ലക്ഷ്യമിടുന്ന ഗസല്‍ സംഗീത പരിപാടിയില്‍ സിഡ്നിയിലെ കലാകാരന്‍ മാര്‍ അണി നിരക്കും . സൂരജ് കുമാര്‍ , ധന്‍സി പാ, സനീര്‍ വാട്ടാകരി, മെറീന സുമേഷ്, വിമല്‍ വിനോദ് , ടിന്റു അന്ന ജോസഫ് എന്നിവര്‍ മലയാളം ഹിന്ദി ഗസല്‍ ഗാനങ്ങള്‍ ആലപിക്കും .സുരേഷ് കുട്ടിച്ചന്‍ -ഹാര്‍ മോണിയം , മനോജ് കുമാര്‍ -തബല, പോള്‍ കൊച്ചു കുടി -ഗ്വിറ്റാര്‍ എന്നിവ കൈകാര്യം ചെയ്യും .

ടിക്കറ്റ് നിരക്ക്: സിംഗിള്‍ $15, ഫാമിലി $50 . ടിക്കറ്റുകള്‍ ക്ക് ബന്ധപ്പെടുക: പ്രകാശ് പാലക്കല്‍ -0402385581, വിശ്വന്‍ കേച്ചേരി-0409034825, അനില്‍ ചെമ്പാട് -0425279651, കെ.പി.ജോസ്-0419306202, ബാബു സെബാസ്റ്റ്യന്‍ -0422197328, സന്തോഷ് ജോസഫ്-0469897295

വാര്‍ത്ത: സന്തോഷ് ജോസഫ്