ലോക്കഡൗണ്‍ കാലത്ത് പ്രിയപ്പെട്ടവരെ ബന്ധിപ്പിക്കുന്ന ഡിജിറ്റര്‍ പണക്കൈമാറ്റം

മെല്‍ബണ്‍:  കൊറോണ വൈറസ് ലോക്കഡൗണ്‍ ഇന്ത്യക്കാരില്‍ മാനസികവും, ശാരീരികവും, സാന്പത്തികവുമായ സമ്മര്‍ദ്ദം അലട്ടുന്നു. പ്രത്യേകിച്ച്  ലേകമെമ്പാടുമുള്ള കുടുംബങ്ങളില്‍നിന്ന് വേര്‍പെടുത്തപ്പെട്ടവര്‍. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ സമയത്ത് അവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നത് ഒരു ഉന്നതതയാണ്.

മെല്‍ബണില്‍ താമസക്കാരനും എന്‍.എ.ബിയില്‍ സീനിയര്‍ ബിസിനസ്സ് അനലിസ്റ്റുമായ മുരുഗന്‍ കെംക്കരുടെ അമ്മ മുംബൈയില്‍ തനിച്ചു താമസിക്കുകയാണ്. ഇന്ത്യന്‍ ഗവര്‍മന്റിന്റെ നിയമങ്ങള്‍ കാരണം അവര്‍ക്ക് അവിടെത്തന്നെ തുടരേണ്ട അവസ്ഥയാണ്. എങ്കിലും തന്നാല്‍ ആവും വിധമെല്ലാം അദ്ദേഹം തന്‍റെ അമ്മയെ സഹായിക്കുന്നു.ഇവിടെ കഠിനമാണ് അതിലേറെ കഷ്ടതയില്‍ അമ്മ അവിടെ ഓരോ ദിനവും തള്ളിനീക്കുന്നതെന്ന് മുരുഗന്‍ പറയുന്നു.അമ്മയുമായി എന്നും സംസാരിക്കുവാനും അവരെ സന്തോഷവതിയായി നിലനിര്‍ത്താനും സാധിക്കുന്നതില്‍ നവമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

അമ്മയ്ക്ക് പണം അയച്ചുകൊടുക്കാന്‍ സാധിക്കുന്നതില്‍ മുരുഗന്‍ ആശ്വാസം കണ്ടെത്തുന്നു. കാരണം മാനസികാശ്വാസത്തിനോടൊപ്പം സാമ്പത്തികമായ സഹായവും ചെയ്യാന്‍ കഴിയുന്നു. അമ്മക്ക് പുറത്തിറങ്ങാനും ആവശ്യ വസ്തുക്കള്‍ ശേഖരിക്കാനും കഴിയില്ല. ഇങ്ങനെ ആരു അവസരത്തില്‍ ഡിജിറ്റല്‍ പണം ഇടപാട് നടത്തി അമ്മയുടെ ആവശ്യങ്ങള്‍ നടത്തികൊണ്ട് പോകാന്‍ സാധിക്കുന്നു. ഇത്രയും പ്രശ്നങ്ങളുടെ ഇടയിലും വേള്‍ഡ് റെമിറ്റ് പോലുള്ള ഡിജിറ്റര്‍പ്ലാറ്റ്ഫോമിലൂടെ പണമിടപാട് നടത്താന്‍ സാധിക്കുന്നതിനാല്‍ അന്നന്നുതന്നെ അമ്മക്ക് ആവശ്യമായ പണം കൈപ്പറ്റാനും സാധിക്കുന്നു.

വേള്‍ഡ് റെമിറ്റ് ഇന്ത്യയിലെ അവരുടെ പല പാര്‍ട്ട്നേഴ്സുമായി ചേര്‍ന്ന് സാമ്പത്തിക ഇടപെടല്‍ എളുപ്പമാക്കുന്നു. പണം അയക്കുന്ന അപ്പോള്‍ തന്നെ പണം സ്വീകരിക്കുന്ന വ്യക്തിക്ക് പണം സ്വീകരിക്കുന്നതിനുള്ള സൗകര്യം ഉള്ളതിനാലും ഇവരുടെ ഉപഭോക്താക്കള്‍ക്കിടയിലുള്ള സ്വീകാര്യത വളരെ വലുതാണ്.വേള്‍ഡ് റെമിറ്റിന്‍റെ വക്താവായ സ്കോട്ട് എഡിങ്ട്ടണ്‍ വളരെ സന്തുഷ്ട്ടനാണ്. ഇങ്ങനെ ഒരു പ്രതിസന്ധിഘട്ടത്തിലും തങ്ങളുടെ സ്ഥാപനത്തിന് വളരെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നതില്‍.

നമുക്ക് അറിയാം ഇന്ത്യക്കാര്‍ക്ക് അവരുടെ കുടുംബം എത്രത്തോളം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നുവെന്ന്. നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനനിമിഷങ്ങള്‍ത്തന്നെയാണ് നമ്മുടെ അപഭോക്താക്കള്‍ക്ക് നാം ലഭ്യമാക്കുന്ന പണം ഈടാക്കത്തതും വളരെ എളുപ്പവും നൂതനവുമായ സേവനങ്ങള്‍ ഉറപ്പാക്കാന്‍ കഴിയുന്നതില്‍.ഇത്രയും പ്രതികൂലമായ സാഹചര്യത്തിലും വളരെ ലളിതമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നു എന്നത് വലിയൊരു കാര്യംത്തന്നെ ആണ്.മറ്റ് പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്ഫോമുകളായ റായ്, വെസ്റ്റേണ്‍ യൂണിയന്‍, മണിഗ്രാം എന്നിവയെ അപേക്ഷിച്ച് 25 ശതമാനത്തോളം കുറവാണ്.

ലോക്കഡൗണ്‍ മൂലം കഷ്ട്ടത അനുഭവിക്കുന്നവര്‍ക്കും ‍ഞങ്ങളുടെ പ്രിയ ഉപഭോക്താക്കള്‍ക്കും ലോകം മുഴുവനുമുള്ള ഇന്ത്യന്‍ ജനതയ്ക്കും ഞങ്ങളുടെ സ്നേഹവും കരുതലും നേരുന്നു. എഡിങ്ങ്ട്ടണ്‍ പറയുന്നു.