കാർണിവെല്ലിന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

സിഡ്‌നി: സിഡ്നി   മലയാളി അസോസിയേഷൻ  സിഡ്‌നിയിലെ  മറ്റു അസോസിയേഷനുകളുടെ  സഹകരണത്തോടെ   കേരളത്തിലെ പ്രളയബാധിതർക്കായി നടപ്പാക്കുന്ന പദ്ധതികളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന റൈസ് ആൻഡ് റിസ്റ്റോർ കാര്ണിവലിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.ഉച്ചക്ക്   12 മണിക്ക് ആരംഭിക്കുന്ന കാർണിവെല്ലിൽ  രുചികരമായ ഫുഡ് സ്റ്റാളുകൾ ,റൈഡുകൾ ,ഐസ്  ക്രീം  കോർണർ കുട്ടികൾക്കായുള്ള സ്റ്റാളുകൾ,തുണിത്തരങ്ങളുടെയും  ആഭരങ്ങളുടെയും  സ്റ്റാളുകൾ ,ഗെയിം സ്റ്റാളുകൾ തുടങ്ങിയവ ഉണ്ടാവും .

ഒപ്പം  വിവിധ കലാപരിപാടികളും നടക്കും .ഇതിലേക്കുള്ള  പ്രവേശനം സൗജന്യമായിരിക്കും.തുടർന്ന്  വൈകിട്ട്  5  മണിമുതൽ   മെഗാ തിരുവാതിരയും വൈവിധ്യമാർന്ന കലാവിരുന്നും   അരങ്ങേറും.ഇതിനുള്ള  ടിക്കറ്റുകൾ  ഫാമിലി 40 ഡോളർ , അഡൾട് 15 ഡോളർ ,ചൈൽഡ് 10 ഡോളർ  എന്ന നിരക്കിലായിരിക്കും.ടിക്കറ്റുകൾ ഓൺലൈനായും ബുക്ക്  ചെയ്യാവുന്നതാണ് 

മെഗാ തിരുവാതിര റിഹേഴ്സൽ 

കാര്ണിവലിനോടനുബന്ധിച്ചു നടക്കുന്ന ഇരുനൂറിലധികം വനിതകൾ പങ്കെടുക്കുന്ന മെഗാതിരുവാതിരയുടെ  ഒരുമിച്ചുള്ള റിഹേഴ്സൽ മാർച്ച് 2,മാർച്ച് 30  എന്നീ  ദിവസങ്ങളിൽി    വില്ലാവുഡിൽ  വെച്ചു നടന്നു.

പങ്കെടുക്കുന്നവരെ 17   ഗ്രൂപ്പുക ളായി  തിരിച്ചു സിഡ്‌നിയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പരിശീലനങ്ങളുടെ  ഏകോപിച്ചുള്ള റിഹേഴ്സൽ  ആണ് ഈ  ദിവസങ്ങളിൽ    നടന്നത്.ലക്ഷ്മി നായർ ,സ്വപ്‍ന  ജോമോൻ ,വിനീത  ഷൈനോസ് ,ഷൈന സത്യൻ  എന്നിവർ നേതൃത്വം നൽകി.

റാഫിൾ ടിക്കറ്റ് 

കാര്ണിവലിനോടനുബന്ധിച്ചു നടത്തുന്ന റാഫിൾ ടിക്കറ്റിന്റെ വില്പന ആരംഭിച്ചു. ആയിരം ഡോളർവിലവരുന്ന സമ്മാനം ,750 ഡോളർ വിലവരുന്ന സമ്മാനം ,500  ഡോളർ വിലവരുന്ന സമ്മാനം എന്നിങ്ങനെയാണ്  ഒന്നും രണ്ടും മൂന്നും സമ്മനങ്ങൾ .ടിക്കറ്റ്  വില  5  ഡോളർ.റാഫിൾ  ടിക്കറ്റുകൾക്കു  തോമസ് കുരുവിളയുമായി ബന്ധപ്പെടാവുന്നതാണ്   (0421519883 )

മലയാളീപത്രം  റൈസ് ആൻഡ് റിസ്റ്റോർ കാര്ണിവലിന്‍റെ  മീഡിയ പാര്‍ട്ണര്‍ ആയി പ്രവര്‍ത്തിക്കുന്നു.

വാര്‍ത്ത : ജെയിംസ്‌ ചാക്കോ