ആവേശ തിരയിളക്കി മോഹന്‍ലാല്‍ ഇന്നു സിഡ്നിയില്

സിഡ്നി: സിഡ്നി മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആ സുദിനം ഇന്നാണ്.മലയാളികളുടെ സ്വകാര്യ അഹങ്കാരം..നടന വിസ്മയം..മലയാള സിനിമയുടെ താരരാജാവ്‌ മോഹന്‍ലാലിന്‍റെ നെതിര്‍ത്വത്തില്‍ മോഹന്‍ലാല്‍ സ്റ്റാര്‍ നൈറ്റ് ഇന്നു വൈകിട്ട് സിഡ്നി ഒളിമ്പിക് പാര്‍ക്കിലെ ക്വയ്‌ സെന്ററില്‍ അരങ്ങേറും. സിഡ്നി ഏറ്റു പാടുകയാണ് ..ലാലേട്ടാ….പെര്‍ത്തിലെ  ഷോ വന്‍ വിജയം ആക്കിയതിന് ശേഷമാണ്  മോഹന്‍ലാലും  സംഘവും  സിഡ്നിയില്‍ എത്തുന്നത്.

സിഡ്നിയില്‍ വളരെ നാളുകള്‍ക്കുശേഷമാണ് ഇത്രയും ജനപങ്കാളിത്തമുള്ള ഒരുസ്റ്റേജ് ഷോ അരങ്ങേറാന്‍ പോകുന്നത്.കാന്‍ബെറ വോള്ളന്കൊങ്ങ് ന്യൂ കാസില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നൊക്കെ  മലയാളികള്‍ പ്രത്യേകം ബസുകള്‍ ബുക്ക്‌ ചെയ്ത് ഷോ കാണാനായി എത്തുന്നുണ്ട്.

ലാലേട്ടനെ വരവേല്‍ക്കാന്‍ മലയാളികള്‍ക്ക് ഒപ്പം തമിഴരും തെലുങ്കരും ഒക്കെ ഒത്തുകൂടും. രസകരമായ സ്കിറ്റുകളും, പാട്ടുകളും, നൃത്തങ്ങളും ഒക്കെയായി ആഹ്ലാദത്തിന്‍റെയും ആഘോഷത്തിന്‍റെയും സുന്ദരനിമിഷങ്ങളാണ് സിഡ്നി മലയാളികള്‍ കാത്തിരിക്കുന്നത്. ഓസ്ട്രേലിയയില്‍ ആദ്യമായിട്ടാണ്  ഒരു ലാലേട്ടന്‍ ഷോ. അതു കൊണ്ട് തന്നെ സിഡ്നി മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്, അവരുടെ പ്രീയപെട്ട ലാലേട്ടനെ കാണാന്‍.

MG ശ്രീകുമാർ, ശ്രേയ ജയ്ദീപ്, പ്രീതി വാരിയർ, റഹ്മാൻ എന്നീ ഗായകരും , നൃത്തച്ചുവടുകളുമായി മീര നന്ദൻ , പ്രയാഗ മാർട്ടിൻ എന്നീ മുൻ നിര നായികമാരും പ്രേക്ഷക മനസ്സ് കീഴടക്കിയ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരം ഹരീഷ് പെരുമണ്ണ യും മനോജ് ഗിന്നസ് , അനിൽ ബേബി, ദേവരാജ് തുടങ്ങയവരും , ലൈവ് ഓർക്കസ്ട്രേഷനു മാറ്റുകൂട്ടാൻ എട്ടോളം പ്രതിഭകളും അടക്കം മുപ്പതോളം പേരാണ് സംഘത്തിലുണ്ടാവുക. നിരവധി സിനമകളുടെയും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തനായ G S വിജയൻ ആണ് ഷോയുടെ സംവിധായകൻ . ബിജു സേവിയർ ആണ് നൃത്ത സംവിധായകൻ.

SATHYAM EVENTS, VIP EVENTS WORLD എന്നിവരാണ് മോഹൻലാൽ സ്റ്റാർ നൈറ്റിന്‍റെ  സിഡ്നിയിലെ സംഘാടകർ. കൂടുതൽ വിവരങ്ങൾക്ക് Mohanlal.com.au സന്ദർശിക്കുകയോ ; വിപിൻ : 0470293581 സത്യരാജ് 0412211627 എന്നിവരുമായി ബന്ധപ്പെടുക.  

മലയാളിപത്രം മോഹൻലാൽ സ്റ്റാർ നൈറ്റ് 2018 ന്‍റെ സിഡ്നിയിലെ ഒഫീഷ്യൽ മീഡിയ പാർട്ണർ ആണ്.