സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയിൽ ‘നക്ഷത്ര സന്ധ്യ’ നടത്തി.

സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയിൽ ‘നക്ഷത്ര സന്ധ്യ’ നടത്തി.

ഡാർവിൻ (ഓസ്ട്രേലിയ): സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ 23-ന് വൈകിട്ട് കാരൾ ‘നക്ഷത്ര സന്ധ്യ’ നടത്തി. ഇടവക വികാരി ഫാ. ജാക്സ് ജേക്കബ് അധ്യക്ഷത വഹിച്ചു, ഡാർവിൻ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവക വികാരി ഫാ. ഡെന്നി തോമസ് നെടുംപതാലിൽ ക്രിസ്മസ് സന്ദേശം നൽകി. സെക്രട്ടറി സാജൻ വർഗീസ്, വി.എം. പ്രകാശ് എന്നിവർ പ്രസംഗിച്ചു. സൺഡേസ്കൂൾ, യുവജന പ്രസ്ഥാനം, വനിതാ സമാജം എന്നിവയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഡിസംബർ 24-നു സന്ധ്യക്ക്‌ യൽദോ പെരുന്നാൾ ശുശ്രൂഷയ്ക്ക് ഇടവക വികാരി ഫാ. ജാക്സ് ജേക്കബിന്റെ കാർമികത്വത്തിൽ നടന്നു തുടർന്ന് ഇടവക വികാരി ക്രിസ്മസ് സന്ദേശം നൽകി.